1.18 കോടിയുടെ സ്വർണം പിടികൂടി
Thursday 18 February 2021 2:19 AM IST
കൊണ്ടോട്ടി: ഗൾഫിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്ന് 1.18 കോടിയുടെ സ്വർണം കരിപ്പൂർ എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അനിൽ കുടുലുവിൽ നിന്ന് 1509 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. മിശ്രിതരൂപത്തിൽ ഹാന്റ്ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. 73.50 ലക്ഷം രൂപ വില ലഭിക്കും. ഷാർജയിൽ നിന്ന് എയർഅറേബ്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ ആലപ്പുഴ ചേർത്തല ജോൺസൺ വർഗീസിൽ നിന്ന് 45 ലക്ഷത്തിന്റെ സ്വർണമാണ് കണ്ടെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ.കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ.സുധീർ, ഐസക് വർഗീസ്, ഉമാദേവി, റഹീസ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.