'ഇതിനെല്ലാം എനിക്ക് സാധിച്ചത് ഈ ദിവസം എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന അശ്വതി കാരണമാണ്'; ഹൃദയസ്‌പർശിയായ ഓർമ്മക്കുറിപ്പുമായി ജയറാം
മുപ്പത്തിമൂന്ന് വർഷം മുൻപ് ഇതുപോലെയൊരു ഫെബ്രുവരി 18നായിരുന്നു ആദ്യമായി ക്യാമറയ്‌ക്കു മുന്നിൽ നടൻ ജയറാം വന്നു നിന്നത്. പദ്മരാജൻ സംവിധാനം ചെയ്‌ത 'അപരൻ' എന്ന ചിത്രത്തിലെ മുഖ്യവേഷം അവതരിപ്പിക്കാനായിരുന്നു ഇത്. പിന്നീട് വർഷങ്ങൾ നീണ്ട സിനിമാജീവിതത്തിൽ നിരവധി ഉയർച്ച താഴ്‌ചകളുണ്ടായി.
സിനിമാ ജീവിതത്തിന്റെ വാർഷികത്തോടൊപ്പം വ്യക്തിജീവിതത്തിലെ മറ്റൊരു പ്രധാനദിനവും ഇന്ന് ജയറാം ആഘോഷിക്കുകയാണ്. ഭാര്യയായ പാർവതിയെ (അശ്വതിയെ) ഒപ്പം കൂട്ടിയ ദിനവുമാണ് ഇന്ന്. ഈ രണ്ട് സന്തോഷവും നടൻ ഇന്ന് ആരാധകരുമായി പങ്കുവയ്‌ക്കുകയാണ് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ. ഗുരുതുല്യനായി കണക്കാക്കുന്ന സംവിധായകൻ പദ്‌മരാജന് ശ്രദ്ധാഞ്ജലിയും പോസ്‌റ്റിലൂടെ ജയറാം അർപ്പിക്കുന്നു.
I cannot believe that it has been 33 years , 18th February 1988 I faced the camera for the first time and set foot into...
Posted by Jayaram on Wednesday, 17 February 2021