ഇതാണ് ഞങ്ങളുടെ സിംബ, നിങ്ങളുടെ ജൂനിയർ ചിരു

Monday 22 February 2021 7:28 AM IST

പ്രണയദിനത്തിൽ മകനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി മേഘ്ന രാജ്. ഫെബ്രുവരി 14ന് താരം ഒരു സർപ്രൈസുണ്ടെന്ന് ആരാധകരോട് മുൻകൂട്ടി പറഞ്ഞിരുന്നു. ഞാൻ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾ എന്നെ സ്‌നേഹിച്ചു. നമ്മൾ തമ്മിൽ ആദ്യമായി കാണുമ്പോൾ അമ്മയ്‌ക്കും അപ്പയ്‌ക്കും നിങ്ങൾ നൽകിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും എന്റെ ഈ കുഞ്ഞു ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. നിങ്ങളെല്ലാവരും കുടുംബമാണ്.. നിരുപാധികം സ്‌നേഹിക്കുന്ന കുടുംബം'', ജൂനിയർ ചിരു പറയുന്ന രീതിയിലായിരുന്നു മേഘ്‌നയുടെ കുറിപ്പ്.