ട്രയംഫ് ടൈഗർ 850 സ്‌പോട്ട്
Monday 22 February 2021 5:50 AM IST
- ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫിന്റെ ടൈഗർ 850 സ്‌പോട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു. ട്രയംഫിന്റെ ടൈഗർ നിരയിലെ എൻട്രി മോഡലായ ഈ ബൈക്കിന് 11.95 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.
-
ട്രയംഫ് ടൈഗർ 99 ജി.ടി ബൈക്കിന് (13.7 ലക്ഷം രൂപ ) തൊട്ടുതാഴെയായിരിക്കും ടൈഗർ 850 സ്‌പോട്ടിന്റെ സ്ഥാനം. ഗ്രാഫൈറ്റ് ഡയബ്ലോ റെഡ്, ഗ്രാഫൈറ്റ് കാസ്‌പിയൻ ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാകും വാഹനമെത്തുക