'ഏട്ടൻ ഇപ്പോഴാണോ ദൃശ്യം 2 കാണുന്നത്... നമ്മളൊക്കെ മിനിഞ്ഞാന്നെ കണ്ടു'; കുടുംബത്തോടൊപ്പം സിനിമകാണുന്ന ലാലേട്ടന്റെ വീഡിയോയ്ക്ക് താഴെ കിടിലം കമന്റുകളുമായി ആരാധക‌ർ

Saturday 20 February 2021 4:45 PM IST

തിരുവനന്തപുരം: പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്ന തന്റെ പുതിയ ചിത്രം ദൃശ്യം 2 കാണുന്നതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ച് സൂപ്പർതാരം മോഹൻലാൽ. മോഹൻ, ഭാര്യ സുചിത്ര, സംവിധായകൻ പ്രിയദർശൻ, മകൻ പ്രണവ് മോഹൻലാൽ, മകൾ വിസ്മയ എന്നിവർ സുഹൃത്തുക്കൾക്കൊപ്പമിരുന്നാണ് ഹോം തീയറ്ററിൽ സിനിമ കണ്ടത്. 'ഞാൻ എന്റെ കുടുംബത്തോടൊപ്പം ദൃശ്യം സിനിമ കാണുന്നു നിങ്ങളോ?' എന്ന തലക്കെട്ട് നൽകി കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലായി കഴിഞ്ഞു. സംവിധായകൻ ജീത്തു ജോസഫിനെയും മോഹൻലാലിനെയും അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളും 'ഏട്ടൻ ഇപ്പോഴാണോ കാണുന്നത്... നമ്മളൊക്കെ മിനിഞ്ഞാന്നെ കണ്ടു' തുടങ്ങിയ രസികൻ കമന്റുകളുമാണ് വീഡിയോക്ക് താഴെ വരുന്നത്.