ഇന്ധനവില താഴാൻ ജി.എസ്.ടി: നിർദേശവുമായി നിർമ്മല

Sunday 21 February 2021 12:14 AM IST

ചെന്നൈ:കുതിച്ചുയരുന്ന പെട്രോൾ,​ ഡീസൽ വില കുറയ്ക്കാൻ ജി. എസ്. ടി ബാധകമാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും ജി. എസ്. ടി കൗൺസിലും വിശദമായി ചർച്ച ചെയ്‌ത് തീരുമാനിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

ഇന്ധനവില നിർണയം ഒരു 'മഹാഭയങ്കര ധർമ്മസങ്കട'മാണ്. ഇന്ധനവില കുറയ്‌ക്കാതെ ആരെയും തൃപ്‌തിപ്പെടുത്താനാവില്ല. ജി. എസ്. ടി ബാധകമാക്കിയാൽ രാജ്യത്താകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുന്ന ഒറ്റ നികുതിയാകും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഗൗരവമായ ചർച്ചകളിലൂടെയേ ഇതു സാദ്ധ്യമാകൂ. ജി.എസ്.ടി കൗൺസിലിന്റെ അംഗീകാരവും വേണം. കേന്ദ്രം ഇപ്പോൾ ഇത്രയും എക്സൈസ് നികുതി കുറയ്ക്കുമെന്ന് പറയുന്ന കേന്ദ്രമന്ത്രിയല്ല ഞാൻ. കേന്ദ്രം കുറച്ചാൽ സംസ്ഥാനങ്ങൾ കുറയ്‌ക്കുമോ?​ എല്ലാവർക്കും ഇപ്പോൾ പണവും വരുമാനവും അനിവാര്യമാണ്

എണ്ണക്കമ്പനികളാണ് വില നിർണയിക്കുന്നത്. കേന്ദ്രത്തിന് ഇടപെടാനാവില്ല. ബ്രെന്റ് ക്രൂഡ് വിലവർദ്ധന, ഉത്‌പാദനം കുറയ്‌ക്കാനുള്ള ഒപെക് രാഷ്‌ട്രങ്ങളുടെ തീരുമാനം എന്നിവയാണ് വില വർദ്ധിപ്പിച്ചത്. ഈ സാഹചര്യത്തിൽ ഉപഭോക്താവിന് താങ്ങാവുന്ന നിലയിലേക്ക് വില കുറയ്‌ക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ചർച്ച നടത്തണം. എണ്ണക്കമ്പനികളും അക്കാര്യം ആലോചിക്കണം - നിർമ്മല സീതാരാമൻ പറഞ്ഞു.

ജി.എസ്.ടി വന്നാൽ

പെട്രോളിന് 32.90 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര എക്‌സൈസ് നികുതി. സംസ്ഥാന വില്പന നികുതി പെട്രോളിന് 20.66 രൂപ; ഡീസലിന് 15.95 രൂപ. പെട്രോളിന് 28 പൈസയും​ ഡീസലിന് 25 പൈസയും ചരക്കുകൂലിയും പെട്രോളിന് 3.68 രൂപയും ഡീസലിന് 2.51 രൂപയും ഡീലർ കമ്മിഷനുമുണ്ട്. ജി.എസ്.ടി വന്നാൽ, ഏറ്റവും ഉയർന്ന സ്ലാബായ 28 % ഏർപ്പെടുത്തിയാലും വില കുത്തനെ കുറയും.

പെട്രോൾ വില കുറയുന്നത്

ഫെബ്രുവരി 16ന് പെട്രോൾ അടിസ്ഥാന വില ലിറ്ററിന് 31.82 രൂപ. കേന്ദ്ര-സംസ്ഥാന നികുതികളും ചരക്കുകൂലിയും ഡീലർകമ്മിഷനും ചേരുമ്പോൾ പമ്പിലെ വില 89.34 രൂപ. ജി.എസ്.ടിയിൽ 31.82 രൂപയ്ക്കൊപ്പം അതിന്റെ 28 ശതമാനമായ 8.90 രൂപയും 28 പൈസ ചരക്കുകൂലിയും 3.68 രൂപ ഡീലർ കമ്മിഷനും മാത്രം. ആകെ 44.68 രൂപ മാത്രം.

ഡീസൽ വില കുറയുന്നത്

അടിസ്ഥാന വില 33.46 രൂപ, ജി.എസ്.ടി (28%) 9.36 രൂപ, ചരക്കുകൂലി 25 പൈസ, ഡീലർ കമ്മിഷൻ 2.51 രൂപ. ആകെ : 45.58 രൂപ.

പെട്രോൾ 92.46 രൂപ

12-ാം ദിവസവും വില വർദ്ധിച്ചതോടെ ഇന്നലെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92.46 രൂപയായി. ഇന്നലെ കൂടിയത് 39 പൈസ. ഡീസലിന് 39 പൈസ വർദ്ധിച്ച് 87.01 രൂപയുമായി.

ഇ​ന്ധ​ന​ ​ജി.​എ​സ്.​ടി​ ​:​ ​കേ​ര​ളം​ ​അ​നു​കൂ​ലി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ധ​ന​ ​വി​ല​ ​വ​ർ​ദ്ധ​ന​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ജി.​എ​സ്.​ടി​ ​ബാ​ധ​ക​മാ​ക്കു​ന്ന​തി​നെ​ ​കേ​ര​ളം​ ​അ​നു​കൂ​ലി​ക്കി​ല്ല.​ ​നി​ല​വി​ലു​ള്ള​ ​നി​കു​തി​ ​അ​ധി​കാ​രം​ ​വി​ട്ടു​കൊ​ടു​ക്കി​ല്ല.​ ​ജി.​എ​സ്.​ ​ടി​യി​ൽ​ ​സം​സ്ഥാ​ന​ത്തി​നു​ണ്ടാ​വു​ന്ന​ ​നി​കു​തി​ ​വ​രു​മാ​ന​ ​ന​ഷ്ടം​ ​ആ​രു​ ​നി​ക​ത്തു​മെ​ന്നും​ ​കേ​ര​ളം​ ​ചോ​ദി​ക്കു​ന്നു. ഇ​ന്ധ​ന​ ​നി​കു​തി​ ​ഘ​ട​ന​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​പു​ന​:​സം​ഘ​ടി​പ്പി​ച്ച​താ​ണ് ​വി​ല​ക്ക​യ​റ്ര​ത്തി​ന് ​കാ​ര​ണ​മെ​ന്നാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​വാ​ദം.​ ​കേ​ന്ദ്രം​ ​എ​ക്സൈ​സ് ​ഡ്യൂ​ട്ടി​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​ശേ​ഷ​മു​ള്ള​ ​തു​ക​യി​ലാ​ണ് ​സം​സ്ഥാ​നം​ ​പെ​ട്രോ​ളി​ന് 30.08​ ​ശ​ത​മാ​നം​ ​വാ​jറ്റ് ​ഈ​ടാ​ക്കു​ന്ന​ത്.​ ​ഒ​രു​ ​രൂ​പ​ ​അ​ഡി​ഷ​ണ​ൽ​ ​നി​കു​തി​യും​ ​സെ​സും​ ​ഉ​ണ്ട്.​ ​ഇ​തോ​ടെ​ 20​ ​രൂ​പ​യാ​ണ് ​നി​കു​തി​യാ​യി​ ​ഒ​രു​ ​ലി​റ്റ​ർ​ ​പെ​ട്രോ​ളി​ൽ​ ​നി​ന്ന് ​കേ​ര​ള​ത്തി​ന് ​കി​ട്ടു​ന്ന​ത്.

ജി.​എ​സ്.​ടി​യി​ൽ​ ​കേ​ര​ള​ത്തി​നും​ ​കേ​ന്ദ്ര​ത്തി​നും​ 14​%​ ​വീ​തം​ ​നി​കു​തി​യാ​ണ് ​കി​ട്ടു​ക.​ 28​ ​ശ​ത​മാ​ന​മാ​ണ് ​ജി.​എ​സ്.​ടി​യു​ടെ​ ​ഏ​റ്ര​വും​ ​വ​ലി​യ​ ​സ്ലാ​ബ് .​ ​ഇ​തി​ൽ​ ​കൂ​ട്ട​ണ​മെ​ങ്കി​ൽ​ ​നി​കു​തി​ ​ഘ​ട​ന​ ​മാ​റ്റേ​ണ്ടി​വ​രും.​ 28​ ​ശ​ത​മാ​നം​ ​ജി.​എ​സ്.​ടി​ ​ഈ​ടാ​ക്കു​മ്പോ​ൾ​ ​ഒ​രു​ ​ലി​റ്റർ​ ​പെ​ട്രോ​ളി​ൽ​ ​നി​ന്ന് 20​ ​രൂ​പ​ ​കി​ട്ടു​ന്ന​ ​സ്ഥാ​ന​ത്ത് ​കേ​ര​ള​ത്തി​ന് ​ആ​റു​ ​രൂ​പ​യോ​ള​മേ​ ​കി​ട്ടൂ.​ ​കേ​ന്ദ്ര​ത്തി​നും​ ​സ​മാ​ന​മാ​യ​ ​നി​കു​തി​ ​ന​ഷ്ട​മു​ണ്ടാ​കും.​ ​എ​ന്നാ​ൽ​ ​രാ​ജ്യ​ത്തെ​ല്ലാ​യി​ട​ത്തും​ ​പെ​ട്രോ​ൾ​വി​ല​ 55​ ​രൂ​പ​യി​ൽ​ ​താ​ഴെ​ ​ആ​കും.​ ​നി​ല​വി​ലു​ള്ള​ ​വ​രു​മാ​നം​ ​കു​റ​യു​ന്ന​തി​നാ​ൽ​ ​ജി.​എ​സ്.​ടി​യെ​ ​ഒ​രു​ ​സം​സ്ഥാ​ന​വും​ ​അ​നു​കൂ​ലി​ക്കാ​നി​ട​യി​ല്ല.