എരിഡ നെറ്റ് ഫ്ളിക്‌സിൽ
Tuesday 23 February 2021 4:30 AM IST
സംയുക്താമേനോനെ കേന്ദ്രകഥാപാത്രമാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ ഒ.ടി.ടി പ്ളാറ്റ്ഫോമായ നെറ്റ് ഫ്ളിക്‌സിൽ റിലീസ് ചെയ്യും. എരിഡ എന്ന ഗ്രീക്ക് ദേവതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിന്റെ പേരും പ്രമേയവും കണ്ടെത്തിയത്രെ. വൈ. വി. രാജേഷാണ് എരിഡയുടെ രചയിതാവ്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബംഗളൂരുവിൽ ചിത്രീകരിച്ച എരിഡ മലയാളത്തിനൊപ്പം തമിഴിലും റിലീസ് ചെയ്യും.
എസ്. ലോകനാഥൻ ഛായാഗ്രഹണവും സുരേഷ് അർസ് ചിത്ര സംയോജനവും നിർവഹിക്കുന്നു. അഭിജിത് ശൈലനാഥാണ് സംഗീതമൊരുക്കുന്നത്.
ഗുഡ് കമ്പനിയും അരോമ സിനിമാസും ട്രെൻഡ്സ് ആൻഡ് ഫിലിം മേക്കേഴ്സ് പ്രൈാലിമിയഡുമായി ചേർന്ന് നിർമ്മിക്കുന്ന ഇൗ ത്രില്ലറിൽ തമിഴ് താരം നാസറും ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്.