തിരഞ്ഞെടുപ്പിൽ മത്സരിക്കും, മുഖ്യമന്ത്രിയാകാൻ ശ്രമിക്കും; കേരളത്തിൽ പിണറായി വീണ്ടും അധികാരത്തിലെത്തണമെന്നാണ് ആഗ്രഹം
Wednesday 24 February 2021 8:05 AM IST
ചെന്നൈ: വരുന്ന തമിഴ്നാട് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് മക്കൾ നീതിമയ്യം പ്രസിഡന്റും നടനുമായ കമലഹാസൻ. ഏത് മണ്ഡലത്തിലാണ് മത്സരിക്കുകയെന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും, മുഖ്യമന്ത്രിയാകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും കമലഹാസൻ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം രജനികാന്ത് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്നും, സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും കമലഹാസൻ കൂട്ടിച്ചേർത്തു.