മലപ്പുറത്ത് 14കാരിക്ക് ക്രൂരപീഡനം: മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചത് മാസങ്ങളോളം, പിടിയിലായത് രണ്ടുപേർ
Wednesday 24 February 2021 12:12 PM IST
മലപ്പുറം: മലപ്പുറം കയ്പകഞ്ചേരിയിൽ പതിനാലുകാരിക്ക് ക്രൂരപീഡനം. ഏഴുപേരടങ്ങുന്ന സംഘം മയക്കുമരുന്ന് നൽകി പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു.കേസിൽ രണ്ട് പേർ അറസ്റ്റിലായി.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും കൂട്ടുകാരോടൊപ്പം ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാർ അറിയാതെ പെൺകുട്ടിക്ക് വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തു. പിന്നാലെ ബ്ലാക്ക്മെയിലിംഗും പീഡനവും നടത്തി. ബാലക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് മുഖ്യപ്രതി. ശേഷിക്കുന്ന പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.