വർഷങ്ങൾക്ക് ശേഷം നിവിൻ പോളി- ആസിഫലി കൂട്ടുകെട്ട് വീണ്ടും! എബ്രിഡ് ഷൈന്റെ മഹാവീര്യര്‍ ചിത്രീകരണം ആരംഭിച്ചു

Wednesday 24 February 2021 1:02 PM IST

പത്ത് വർഷത്തിനുശേഷം എബ്രിഡ് ഷൈനും നിവിൻ പോളിയും ആസിഫലിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. രാജസ്ഥാനിലാണ് മഹാവീര്യർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പ്രധാനമായും ഗാനരംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്.

എം മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈനാണ് തിരക്കഥയൊരുക്കുന്നത്. പോളി ജൂനിയർ ആൻഡ് ഇന്തളൻ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഷംനാസും ചേർന്നാണ് ചിത്രം നിർമിക്കുക്കുന്നത്. കന്നഡ, തെലുങ്ക് താരം ഷാൻവി ശ്രീവാസ്തവയാണ് നായിക.

ശാന്തി മാസ്റ്ററാണ് കോറിയോഗ്രാഫർ. തൃപ്പൂണിത്തുറയാണ് സിനിമയുടെ മറ്റൊരു ലൊക്കേഷൻ. മഹേഷും മാരുതിയും എന്ന സിനിമയ്ക്ക് ശേഷമായിരിക്കുന്നും ആസിഫലി ഈ സിനിമയ്ക്കായി എത്തുക. മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും, പിന്നീട് അവന്റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടി കടന്നുവരുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് മഹേഷും മാരുതിയും എന്ന ചിത്രത്തിൽ പറയുന്നത്.