ബം​ഗാ​ളി​ക​ൾ​ ​പിടിയിലായത് ബ്രൗ​ൺ​ഷു​ഗ​റു​മാ​യി​ ​

Thursday 25 February 2021 6:51 AM IST

ആ​ലു​വ​:​ ​ല​ക്ഷ​ങ്ങ​ൾ​ ​വി​ല​വ​രു​ന്ന​ ​മാ​ര​ക​ ​മ​യ​ക്കു​മ​രു​ന്നി​ന​ത്തി​ൽ​പ്പെ​ട്ട​ ​ബ്രൗ​ൺ​ഷു​ഗ​റു​മാ​യി​ ​ര​ണ്ട് ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​എ​ക്സൈ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​മൂ​ർ​ഷി​ദാ​ബാ​ദ് ​സ്വ​ദേ​ശി​ക​ളാ​യ​ ​ഹി​റ്റ്‌​ല​ർ​ ​ഷെ​യ്ക്ക് ​(34​),​ ​ജ​ലാ​ൽ​ ​റ​ഷീ​ദ് ​മൊ​ല്ല​ ​(37​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്. ആ​ലു​വ​ ​മാ​ർ​ക്ക​റ്റ് ​കേ​ന്ദ്രീ​ക​രി​ച്ച് ​യു​വാ​ക്ക​ളേ​യും​ ​സ്‌​കൂ​ൾ​ ​-​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ളേ​യും​ ​ല​ക്ഷ്യ​മി​ട്ട് ​ബ്രൗ​ൺ​ ​ഷു​ഗ​ർ​ ​വി​ല്പ​ന​ ​ന​ട​ത്തി​യി​രു​ന്ന​ ​പ്ര​തി​ക​ളെ​ ​ആ​ലു​വ​ ​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കൃ​ഷ്ണ​കു​മാ​റും​ ​പാ​ർ​ട്ടി​യും​ ​ചേ​ർ​ന്നാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​ടൈ​ൽ,​ ​മേ​സ്ത​രി​പ്പ​ണി​ ​ന​ട​ത്തി​വ​ന്ന​ ​ഇ​വ​ർ​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ലും​ ​മ​റ്റും​ ​യു​വാ​ക്ക​ളേ​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ളേ​യും​ ​വ​ശീ​ക​രി​ച്ച് ​വ​ല​യി​ൽ​ ​വീ​ഴ്ത്തി​യാ​ണ് ​വി​ല്പ​ന​ ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​ബം​ഗാ​ളി​ൽ​നി​ന്നും​ ​കു​റ​ഞ്ഞ​വി​ല​യ്ക്ക് ​വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്നാ​ണ് ​ക​ച്ച​വ​ടം.​ ​ഇ​വ​രി​ൽ​നി​ന്നും​ ​ക​ണ്ടെ​ടു​ത്ത​ ​പ​ത്ത് ​ഗ്രാം​ ​ബ്രൗ​ൺ​ ​ഷു​ഗ​റി​ന് ​പ​ത്തു​ല​ക്ഷം​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​താ​ണ്. സ്‌​കൂ​ൾ,​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ൽ​ ​ല​ഹ​രി​ ​ഉ​പ​യോ​ഗം​ ​വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​താ​യി​ ​എ​റ​ണാ​കു​ളം​ ​ഡെ​പ്യൂ​ട്ടി​ ​എ​ക്‌​സൈ​സ് ​ക​മ്മീ​ഷ​ണ​ർ​ ​അ​ശോ​ക്‌​കു​മാ​റി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​അ​ന്വേ​ഷ​ണം.​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​സി.​ബി.​ ​ര​ഞ്ജു,​ ​പി.​കെ.​ ​ഗോ​പി,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​എം.​എം.​ ​അ​രു​ൺ​കു​മാ​ർ,​ ​പി.​എ​സ്.​ ​ബ​സ​ന്ത്കു​മാ​ർ,​ ​പി.​ജി.​ ​അ​നൂ​പ്,​ ​സ​ജോ​ ​വ​ർ​ഗീ​സ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.