ഒടിയനെ ഒരുക്കാൻ മെഡിക്കൽ വിദ്യാർത്ഥിനി

Friday 26 February 2021 4:30 AM IST

സിനിമയിൽ എത്തുക എന്ന ആഗ്രഹം സഫലമായതിന്റെ ആഹ്ളാദത്തിലാണ് ശ്രീഷ്മ ആർ. മേനോൻ എന്ന മെഡിക്കൽ വിദ്യാർത്ഥിനി. ശ്രീഷ്മ രചനയും സംവിധാനവും നിർവഹിച്ച കരുവ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലത്തൂരും പരിസരത്തും പുരോഗമിക്കുന്നു. ഒടിയനെ ആസ്പദമാക്കിയാണ് ശ്രീഷ്മയുടെ സിനിമ. ''ഒടിയൻ എന്ന ലാലേട്ടൻ സിനിമ കണ്ടപ്പോൾ മുതൽ മനസിൽ തോന്നിയ ആഗ്രഹം .ലോകത്തിന് മുന്നിൽ യഥാർത്ഥ ഒടിയനെ കാണിച്ചുകൊടുക്കണമെന്ന് ആഗ്രഹിച്ചു. അന്നുതൊട്ട് മനസിൽ കുറെ ചോദ്യങ്ങളുമായി, അതിനുള്ള ഉത്തരങ്ങൾ തേടിനടന്നു. അവസാനം എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ കിട്ടി. ശ്രീഷ്മ പറയുന്നു ശ്രീഷ്മയ്ക്ക് വേണ്ട പിന്തുണ നൽകി ഭർത്താവും മകളും. പുതുമുഖം വിശാഖാണ് നായകൻ. നായിക സ്വാതി. ഷോബി തിലകൻ, കണ്ണൻ പട്ടാമ്പി, കണ്ണൻ പൊരുമടിയൂർ, റിയാസ് എം.ടി. കുളപ്പള്ളി ലീല എന്നിവരാണ് മറ്റു താരങ്ങൾ. ആൽഫാ ഒാഷ്യൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സുധീർ ഇബ്രാഹിം നിർമ്മിക്കുന്ന ചിത്രത്തിന് ടോണി ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. പാലക്കാട് ആലത്തൂർ സ്വദേശിയായ ശ്രീഷ്മ കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിയാണ്.