കിംഗ് ഖാന്റെ നായികയാവാൻ തപ്‌സി പന്നു 

Friday 26 February 2021 4:30 AM IST


ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനും ബോളിവുഡിന്റെ താര സുന്ദരി തപ്‌സി പന്നവും ആദ്യമായി ഒന്നിക്കുന്നു. തപ്‌സി പന്നു ഇതിനു മുൻപ് ഗംഭീര പ്രകടനം കാഴ്ചവച്ച ബദ്‌ല എന്ന ചിത്രം നിർമ്മിച്ചത് ഷാരൂഖിന്റെ നിർമ്മാണം കമ്പനിയായിരുന്നു.പ്രമുഖ സംവിധായകൻ രാജ്കുമാർ ഹിറാനി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.സഞ്ജുവാണ് രാജ്‌കുമാർ ഹിറാനിയുടെ ഏറ്റവുമൊടുവിലെ ഇറങ്ങിയ ചിത്രം ഷാരൂഖിനൊപ്പം തപ്‌സി പന്നു നായികയായി എത്തുമ്പോൾ ഏറെ ആകാംക്ഷയിലാണ് നടിയുടെ ആരാധകർ. ഒരു സോഷ്യൽ കോമഡി ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ പഞ്ചാബിൽ നിന്ന് കാനഡയിലേക്ക് പോകാൻ ശ്രമിക്കുന്ന ഒരു ഇമിഗ്രന്റിന്റെ വേഷത്തിലാണ് ഷാരൂഖ് എത്തുക. പത്താനാണ് ഷാരൂഖിന്റെ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം.

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ദോ ബാര, അതേപോലെ തന്നെ ആകാശ് ഭാട്ടിയ സംവിധാനം ചെയ്യുന്ന ലൂപ്പ് ലപ്പെട്ട, ക്രിക്കറ്റർ മിഥില രാജിന്റെ ബയോപിക്ക് സ്‌പോർട്‌സ് ചിത്രമായ റോക്കറ്റ് രശ്മി എന്നിവയാണ് തപ്‌സിയുടേതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.ആടുകളം ഈന്ന തമിഴ് ചിത്രത്തിലൂടെയാണ് തപ്‌സി സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് ഗോഡ് ഫാദറില്ലാതെ ബോളിവുഡിലേക്ക് ചുവടുവച്ച് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. മലയാളത്തിൽ മമ്മൂട്ടി ചിത്രം ഡബിൾസിൽ തപ്‌സി അഭിനയിച്ചിട്ടുണ്ട് .പിങ്ക് , ഗെയിം ഓവർ ,ഥപ്പട് എന്നിവയാണ് തപ്‌സിയുടെ പ്രധാന ചിത്രങ്ങൾ.