മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്ഫോടകവസ്തു നിറച്ച കാർ, 20 ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു
Thursday 25 February 2021 9:19 PM IST
മുംബയ് : മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്ഫോടക വസ്തു നിറച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നിറുത്തിയിട്ടിരുന്ന കാറിൽ നിന്ന് പൊലീസ് 20 ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു. ബോംബ് സ്ക്വാഡ് പരിശോധന തുടങ്ങിയതായി പൊലീസ് പറഞ്ഞു. മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് പുറത്ത് കാർ നിർത്തിയിട്ടിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബോംബ് നിർമാർജന സ്ക്വാഡ് പൊലീസിനെ അറിയിക്കുകയായിരുന്നു.
ഗാംദേവി പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ഇന്ന് വൈകീട്ട് കാർമിഷേൽ റോഡിൽ സംശയാസ്പദമായ രീതിയിൽ വാഹനം കണ്ടെത്തിയതായി മുംബയി ഡി.സി.പി ചൈതന്യ എസ് പറഞ്ഞു. ഉടൻ തന്നെ ബോംബ് സ്ക്വാഡും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു