'മലരേ'യ്ക്ക് ശേഷം 'അലരേ'; അർജ്ജുൻ അശോകൻ ചിത്രം 'മെമ്പർ രമേശൻ 9-ാം വാർഡി'ലെ ഗാനം ശ്രദ്ധ നേടുന്നു

Thursday 25 February 2021 9:45 PM IST

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശൻ 9-ാം വാര്‍ഡ്. അർജ്ജുൻ അശോകൻ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയ ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകപ്രീതി നേടിയത്.

ആദ്യ പോസ്റ്റർ മുതൽ പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് മെമ്പർ രമേശൻ ഒമ്പതാം വാർഡ്. ചിത്രത്തിലെ ഗാനം പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു. പ്രേമം സിനിമയിലൂടെ ശ്രദ്ധേയനായ ശബരീഷ് വർമ്മയുടെ വരികളിൽ പിറന്ന 'മലരേ' എന്ന ഗാനം പോലെ മെമ്പര്‍ രമേശൻ 9-ാം വാര്‍ഡിലെ 'അലരേ 'എന്ന വരികളും പ്രേക്ഷകർ പാടി തുടങ്ങി.

തീവണ്ടി, എടക്കാട് ബെറ്റാലിയൻ, ഫൈനൽസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ. കൈലാസിന്റെ മുൻ ഗാനങ്ങൾ പോലെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ 'അലരേ'. മനോഹരമായി പാടിയിരിക്കുന്നത് അയ്റാനും നിത്യ മാമനും ചേർന്നാണ്.

ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് ബോബൻ, മോളി എന്നിവരാണ്. ഗായത്രി അശോക് ചിത്രത്തിലെ നായിക. ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ, ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാൽ)മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല എന്നിവരും അഭിനയിക്കുന്നുണ്ട്.

ചിത്രത്തിൻ്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോഷി തോമസാണ്. എൽദോ ഐസക്കാണ് ചിത്രത്തിൻ്റെ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. ദീപു ജോസഫാണ് ചിത്രത്തിൻ്റെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്ററായി ഗോകുൽ നാഥ്. ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളർ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ.