50 സുവർണ്ണ വർഷ പ്രഭയിൽ പി.ജെ.ജോസഫ് തലയെടുപ്പോടെ തൊടുപുഴ

Saturday 27 February 2021 12:54 AM IST

തൊടുപുഴ: നിയമസഭയിൽ അൻപത് സുവർണ്ണ വർഷങ്ങൾ പി.ജെ.ജോസഫ് എം.എൽ.എ പൂർത്തീകരിച്ചപ്പോൾ തൊടുപുഴയുടെ വികസന ഗ്രാഫ് ഉയരുകയായിരുന്നു. ആരെയും കൊതിപ്പിക്കുകയുംചിന്തിപ്പിക്കുകയും ചെയ്യു ന്ന നഗരം. പട്ടണത്തിന്റെ മാസ്റ്റർ പ്ലാൻ തന്നെ അത് വിളിച്ചു പറയും . ഇടുങ്ങിയ പാതകളും നിന്നു തിരിയാൻ ഇടമില്ലാതിരുന്ന സർക്കാർ ഓഫീസുകളുമായി തൊടുപഴയാറിന്റെ അക്കരയിക്കര ചെറു ടൗണായിരു ഈ നാട് ഇന്നാകെ മാറിയിരിക്കുന്നു. പ്രകാശം പരത്തുന്ന മുഖശോഭയോടെ തലയെടുപ്പുള്ള പട്ടണമായി മാറി. ജംഗ്ഷൻ വിപുലികരണവും സിഗ്നൽ സംവിധാനവും മനോഹരമായ റിംഗ് റോഡുകളും പ്രാന്ത പ്രദേശങ്ങളിലെ പാതകളും മണ്ഡലമാകെ വികസനത്തിന്റെ കെടാവിളക്കായി. നഗര ഹൃദയത്തിൽ സർക്കാർ ഓഫീസുകൾക്ക് സ്വന്തം മന്ദിരങ്ങൾ, ഡിവൈ.എസ്.പി ഓഫീസ് ,വിദ്യാഭ്യാസ സമുച്ഛയം, വൈദ്യുതി ഭവൻ, പൊതുമരാമത്ത് ഓഫീസ് മന്ദിരം, ജില്ലാ ആശുപത്രിക്ക് ബഹുനില കെട്ടിടം, ജില്ലാ ആയുർവ്വേദ ആശുപത്രിക്ക് പുതിയ മന്ദിരം, ജില്ലാ കോടതി സമുച്ഛയം തുടങ്ങി മിക്ക സർക്കാർ ഓഫീസുകളും സ്വന്തം കെട്ടിടങ്ങളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മൂലമറ്റം ജംഗ്ഷനിൽ കെ..എസ്..ആർ.ടി.സി യുടെ പുതിയ ബസ് ടെർമിനലും മന്ദിരവും യാഥാർത്ഥ്യമാകുന്നതോടെ വികസന വിഹായസിലേക്ക് ജില്ലയുടെ കവാട പട്ടണം മാറും .വിനോദ സഞ്ചാരത്തിനും അനുയോജ്യമായ ഇടമായി മാറി. തൊടുപുഴ സിനിമക്കാരുടെ കൊടമ്പക്കമായി മാറുകയാണ്..

പി.ജെ.ജോസഫിന്റെ ജന്മനാടായ പുറപ്പുഴയിൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ ചിത്രികരിച്ചതോടെയാണ് തുടക്കം. പിന്നെ സിനിമക്കാരുടെ ഇഷ്ടലൊക്കേഷനായി മാറുകയായിരുന്നു. ചിലവ് കുറഞ്ഞ് താമസ സൗകര്യങ്ങളും മികച്ച ലോക്കേഷനുകളും ഗാന ചിത്രികരണത്തിന് സൗകര്യ പ്രദമായ പ്രദേശങ്ങളും ഉൾപ്പെടുന്ന നഗരത്തിന്റെ സമീപ പ്രദേശങ്ങൾ സിനിമാക്കാരുടെ സ്ഥിരം സാന്നിദ്ധ്യംകൊണ്ട് പേരും പെരുമയും നേടിക്കഴിഞ്ഞു. തൊടുപുഴയിൽ ചിത്രികരിക്കുന്ന മിക്ക സിമിമകളും ജനപ്രിയചിത്രങ്ങളായി . പി.ജെ.യെ തൊടുപുഴ നെഞ്ചിലേറ്റുന്നതുപോലെ ഇവിടെ ചിത്രികരിച്ച നിരവധി സിനിമകളും സിനിമാ പ്രേമികൾ ഹൃദയത്തോടെ ചേർത്തു പിടിച്ചു. ഗായകൻ കൂടിയായ ജോസഫിന് സിനിമ മേഖലയിലുള്ള അത്മബന്ധങ്ങളും തൊടുപുഴയെ വികനത്തിൻെറയും പ്രശസ്തിയുടെയും പടവുകൾ ചവിട്ടിക്കയറാൻ ഉപകരിക്കുന്നുണ്ട്.