പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് 14 തവണ, കാമുകനുൾപ്പെടെ 20 പേർക്കെതിരെ കേസ്, ഏഴുപേർ അറസ്റ്റിൽ
Friday 26 February 2021 11:53 PM IST
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴ് പേരെ അറസ്റ്റു ചെയ്തു. ആളൂർ സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. കാമുകനുൾപ്പെടെ 20 പേർക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
ഒരു യുവാവുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ കാമുകനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവാവിന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.
14 തവണ പീഡനത്തിനിരയായി എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.