കർഷക തൊഴിലാളി സംയുക്ത പ്രതിഷേധം ഇന്ന്
Saturday 27 February 2021 12:53 AM IST
ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണയുമായി സ്വാതന്ത്ര്യ സമരസേനാനി ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷിദിനമായ ഇന്ന് തൊഴിലാളി - കർഷക സംഘടനകൾ സംയുക്ത പ്രതിഷേധം നടത്തും. സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത തൊഴിലാളി-കർഷക ഏകതാ ദിനത്തിൽ പങ്കെടുക്കുമെന്ന് ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ പ്രതിപക്ഷ സംഘടനകൾ സംയുക്തപ്രസ്താവനയിൽ അറിയിച്ചു.