മദ്ധ്യപ്രദേശിൽ ഭക്ഷണത്തിൽ മായം കലർത്തിയാൽ ഇനി ജീവപര്യന്തം ശിക്ഷ
Sunday 28 February 2021 12:41 AM IST
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഭക്ഷണത്തിൽ മായം കലർത്തുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി നിയമഭേദഗതി നടത്തി. ഗവർണർ ആനന്ദി ബെൻ പട്ടേലാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. നേരത്തെ ആറ് മാസമായിരുന്നു തടവുശിക്ഷ.
ഭക്ഷണത്തിൽ മായം കലർത്തുന്നത് മാരക കുറ്റമാണെന്നും അങ്ങനെ ചെയ്യുന്നത് ആളുകളുടെ ജീവൻ വച്ച് കളിക്കുകയാണെന്നും അതിനാലാണ് ശിക്ഷ വർദ്ധിപ്പിച്ചതെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങൾ വില്പന നടത്തുന്നതും ശിക്ഷയുടെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.