രാഷ്ട്രീയക്കാരനാകണമെങ്കിൽ അഭിനയിക്കാനറിയണം- ജിത്തു ജോസഫ്
കുടുംബപരമായ രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്നും മാറി ചിന്തിച്ചാണ് ജിത്തു ജോസഫ് സിനിമാ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. രാഷ്ട്രീയം തനിക്ക് വഴങ്ങില്ലെന്ന് ജിത്തു നേരത്തെതന്നെ തിരിച്ചറിഞ്ഞിരുന്നു. കാരണം തനിക്ക് അടുപ്പമില്ലാത്തവരോട് അടുത്തിടപഴകാൻ ബുദ്ധിമുട്ടാണെന്ന് ജിത്തു പറയുന്നു. രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ അഭിനയിക്കാനറിയണം. എല്ലാവരോടും നീരസമില്ലാതെ ഇടപഴകുകയെന്നത് രാഷ്ട്രീയ ഭാവിക്ക് അനിവാര്യമാണെന്നതിനാൽ തനിക്ക് ആ പണി പറ്റില്ലെന്ന് ജിത്തു കരുതുന്നു. ഒരാളെ കാണുമ്പോൾ അയാളെക്കുറിച്ച് തന്റെ മനസ്സിലുള്ള വികാരം തന്നെയാകും പ്രതിഫലിക്കുകയെന്നതാണ് ജിത്തുവിന്റെ സ്വഭാവത്തിന്റെ പ്രത്യേകത.
ജയരാജ് സംവിധാനം ചെയ്ത ബീഭത്സം എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു ജിത്തുവിന്റെ തുടക്കം. തുടർന്ന് 2007ൽ സ്വതന്ത്ര സംവിധാനത്തിൽ സുരേഷ് ഗോപിയെ നായകനാക്കി ഡിക്ടറ്റീവ് എന്ന ചിത്രം റിലീസ് ചെയ്തു. പിന്നീട് ജിത്തുവിന്റെ സംവിധാനത്തിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. 2013 ൽ മോഹൻ ലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രമായി. ഇപ്പോൾ ദൃശ്യം 2 വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ജിത്തു.
മുഴുവൻ വീഡിയോ കാണാം