ബിഗ് ബോസ് സീസൺ 3 ആദ്യ എലിമിനേഷനിൽ പുറത്തേക്കു പോകുന്നത് ആര്? മോഹൻലാൽ പേര് വെളിപ്പെടുത്തിയപ്പോൾ ഞെട്ടി മത്സരാർത്ഥികൾ
ബിഗ് ബോസ് സീസൺ 3-ൽ മത്സരം കടുക്കുകയാണ്. ഷോ ആരംഭിച്ച് രണ്ടാഴ്ചയ്ക്കിപ്പുറം ആദ്യ എലിമിഷൻ എത്തിയിരിക്കുകയാണ്. ആരായിരിക്കും പുറത്തുപോകുക എന്നാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. ഇന്നലെ മത്സരാർത്ഥിയായ സായിയുടെ ജന്മദിനമായിരുന്നു. അതിനാൽത്തന്നെ ആരാണ് പുറത്തുപോകുന്നതെന്ന് അടുത്ത ദിവസം അറിയിക്കാമെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
ആരായിരിക്കും ബിഗ്‌ബോസ് ഹൗസിൽ നിന്ന് പുറത്തേക്ക് പോകുക എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. ലക്ഷ്മിയായിരിക്കും ഔട്ടാകുകയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വർഷങ്ങളായി ടെലിവിഷനിലും സ്റ്റേജ് പരിപാടികളിലുമൊക്കെ സജീവമാണെങ്കിലും പ്രേക്ഷകർ തന്നെ എങ്ങനെയാണ് കാണുന്നതെന്ന് അറിയില്ലെന്നാണ് ലക്ഷ്മി കഴിഞ്ഞ ദിവസം പറഞ്ഞത്.
പരിപാടിയുടെ പ്രമോ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രേക്ഷകരാണ് പുറത്തേക്ക് ആര് പോകണമെന്ന് തീരുമാനിച്ചതെന്നും, ഇദ്ദേഹത്തിന് എന്റെയടുത്തേക്ക് വരാമെന്നും മോഹൻലാൽ പറയുന്നതും, എല്ലാവരും ഞെട്ടുന്നതുമാണ് വീഡിയോയിലുള്ളത്. തുടർന്ന് മത്സരാർത്ഥികളെല്ലാവരും ചേർന്ന് പുറത്തേക്ക് പോകുന്നയാളെ യാത്രയാക്കുന്നതും വീഡിയോയിൽ കാണാം.