അമിതാഭ് ബച്ചന് ശസ്ത്രക്രിയ: ആശങ്കയോടെ ആരാധകർ

Monday 01 March 2021 12:39 AM IST

മുംബയ്: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചനെ ശസത്രക്രിയയ്ക്ക് വിധേയനാക്കി.

പുതിയ ​ബ്ലോഗിലൂടെ ബച്ചൻ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്​.

'ആരോഗ്യസ്ഥിതി, ശസ്​ത്രക്രിയ... ഒന്നും എഴുതാൻ കഴിയില്ല.'- ബച്ചൻ കുറിച്ചു. ആരാധകർ ആരോഗ്യസ്ഥിതിയെക്കുറിച്ച്​ തിരക്കിയെങ്കിലും കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടില്ല.

സിനിമ ചിത്രീകരണ തിരക്കിലായിരുന്ന ബച്ചൻ, ശസ്​ത്രക്രിയക്ക്​ വിധേയനായതിന്റെ കാരണം പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ജൂലായിൽ ബച്ചന് കൊവിഡ് ബാധിക്കുകയും 22 ദിവസത്തിന് ശേഷം പരിശോധന ഫലം നെഗറ്റീവാകുകയും ചെയ്​തിരുന്നു. പിന്നാലെ സിനിമാ ഷൂട്ടിംഗുകളിൽ വ്യാപൃതനായ ബച്ചൻ അജയ് ദേവ്ഗൺ, രാകുൽ പ്രീത് സിംഗ് എന്നിവർക്കൊപ്പം മെയ്‌ഡേയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹൈദരാബാദിലെ

ചിത്രീകരണത്തിനിടെയാണ് ആരോഗ്യസ്ഥിതി മോശമായത്. ഏഴ് വർഷത്തിനുശേഷമാണ് ബച്ചനും അജയ് ദേവ്ഗണും ഒന്നിച്ചഭിനയിക്കുന്നത്.