സദാചാര ആക്രമണങ്ങൾക്ക് മുന്നിൽ തെല്ലും തളരാതെ നടി അർച്ചന അനില; ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Sunday 28 February 2021 10:20 PM IST

സഹമോഡലുമായി സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയതിന് സദാചാര സൈബർ ആക്രമണം നേരിട്ടയാളാണ് നടിയും മോഡലും ജിം ട്രെയിനറുമായ അർച്ചന അനില. അൽപ്പവസ്ത്രം ധരിച്ചുള്ള അർച്ചനയുടെ ചിത്രങ്ങൾക്ക് കീഴിൽ കപടസദാചാരവാദികൾ കമന്റുകളുമായി എത്തുകയും അവരെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.

എന്നാൽ ഇവർക്ക് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ഒരു വീഡിയോയിലൂടെ അർച്ചന ചുട്ട മറുപടി നൽകുകയായിരുന്നു. മറ്റുള്ളവർക്ക് ഇല്ലാത്ത ശരീരഭാഗങ്ങളൊന്നുമല്ല തനിക്കുള്ളതെന്നും തന്റെ വീട്ടുകാരെ അസഭ്യം പറഞ്ഞാൽ മിണ്ടാതിരിക്കാൻ കഴിയില്ലെന്നുമാണ് അർച്ചന തന്റെ വീഡിയോയിലൂടെ ഇവർക്ക് മറുപടി നൽകിയത്.

തന്റെ സ്തനഭാഗവും വയറുമാണ് ചിത്രങ്ങളിൽ കാണുന്നതെന്നും ഇതാരും കാണാത്ത കാര്യമല്ലല്ലോ എന്നും നടി ചോദിച്ചു. പെണ്ണായതുകൊണ്ട് പ്രതികരിക്കില്ല എന്നാരും വിചാരിക്കേണ്ട എന്നും തന്റെ ചിത്രങ്ങൾ വൾഗറാണെന്ന തോന്നലില്ലെന്നും നടി പറഞ്ഞു.

കൂട്ടത്തിൽ തനിക്ക് ഏറെ ഇഷ്ടമുള്ള ജോലിയാണ് മോഡലിംഗെന്നും സദാചാര ആക്രമണങ്ങൾ കൊണ്ടൊന്നും ഒന്നും അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അർച്ചന അന്ന് പറഞ്ഞു. അന്ന് വെറുംവാക്ക് പറഞ്ഞതല്ല എന്നാണ് പിന്നീട് പുറത്തുവന്ന അർച്ചനയുടെ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. നീല മൈക്രോ ഷോർട്സും പിങ്ക് ബ്രെയ്‌സിയറും ധരിച്ചുള്ള ചിത്രങ്ങളാണ് അർച്ചന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയുമാണ്.