അഗ്രികൾച്ചറൽ ഫാർമേഴ്‌സ് ഓർഗനൈസേഷൻ
Tuesday 02 March 2021 12:14 AM IST
മൂലമറ്റം: കർഷകരുടെ ഉന്നമനത്തിനായി അറക്കുളം ഗ്രാമ പഞ്ചായത്തിലെ പതിപള്ളി കേന്ദ്രീകരിച്ച് പതിപള്ളി അഗ്രികൾച്ചറൽ ഫാർമേഴ്‌സ് ഓർഗനൈസേഷൻ (പി എ എഫ് ഒ) രൂപീകരിച്ചു. കാർഷിക മേഖലയുടെ ഉന്നമനത്തിനായി മുരിക്കും വയൽ ശ്രീശബരീശ കോളേജിലെ ഒന്നാം വർഷ എം എസ് ഡബ്ലിയു വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പി എ എഫ് ഒ രൂപീകരിച്ചിരിക്കുന്നത്.പ്രോഗ്രാം കൺവീനർ ആതിര ഗോപിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത്. വാർഡ് മെമ്പർ പി .എ വേലുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ: എം ജെ ജേക്കബ് പ്രവർത്തനഉദ്ഘാടനം നിർവ്വഹിച്ചു. ലോഗോ പ്രകാശനം വീഡിയോ കോൺഫറൻസിലൂടെ റോഷി അഗസ്റ്റിൻ എം. എൽ. എ നിർവഹിച്ചു. അഞ്ജലി രാമൻകുട്ടി, അരുൺ ബാബു, സുഭാഷ് നായിക്, വീണ ജെ മേനോൻ, ഗ്രീഷ്മ എസ് ഗിരീഷ് എന്നിവരാണ് കോർഡിനേഷൻ സംഘത്തിലുള്ളത്.