കുടുംബവഴക്ക്: ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു
കോട്ടയം: കുടുംബവഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. കൂരോപ്പട ളാക്കാട്ടൂർ പടിഞ്ഞാറ്റക്കരയിൽ ശ്യാമളാ ഭവനിൽ ദീപ റാണിയെയാണ് ഭർത്താവ് ദൗലജ് (ബേബി 44) കുത്തിയത്. വയറ്റിൽ ആഴത്തിൽ കുത്തേറ്റ ദീപ റാണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ ദൗലജ് ദീപയെ കുത്തുകയായിരുന്നു. ദീപയുടെ നില ഗുരുതരമാണ്. പാമ്പാടി എസ്.ഐ റ്റി.എൽ ജയൻ, എ.എസ്.ഐമാരായ പ്രസാദ്,രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ തെളിവെടുപ്പിന് ശേഷം ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.