മത്സ്യബന്ധന കരാർ വിവരങ്ങൾ നൽകിയത് യൂണിയൻ നേതാവ്: ചെന്നിത്തല

Tuesday 02 March 2021 12:00 AM IST

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്കെതിരെ ഉന്നയിച്ച ഗൂഢാലോചന ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമി​റ്റഡ് (കെ.എസ്.ഐ.എൻ.സി) എം.ഡിക്കെതിരെ ഉയർന്ന ആരോപണമാണ് അദ്ദേഹം തള്ളിയത്. ഐശ്വര്യ കേരള യാത്രയ്ക്കിടയിൽ തനിക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയത് സ്വതന്ത്റ മത്സ്യത്തൊഴിലാളി യൂണിയൻ നേതാവായ ജാക്സൺ പൊള്ളയിലാണ്.
ഐശ്വര്യ കേരള യാത്രയിലെ ലിസണിംഗ് പരിപാടിയിൽ ആലപ്പുഴയിൽ വച്ചാണ് ഇക്കാര്യം പറഞ്ഞത്. 400 ട്രോളറുകൾക്കും അഞ്ച് മദർഷിപ്പുകൾക്കും വേണ്ടി കരാർ ഒപ്പിട്ടെന്നും തീരപ്രദേശത്ത് വൻ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ വീഡിയോ ദൃശ്യവും കൈവശമുണ്ട്. മാദ്ധ്യമങ്ങൾക്ക് ഇത് നൽകാം. അതിന് ശേഷമാണ് താൻ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. ഇ.എം.സി.സിക്കാർ തന്നെ വന്ന് കണ്ടിട്ടില്ല. മുൻ പ്രൈവറ്റ് സെക്രട്ടറി തനിക്ക് വിവരം തന്നിട്ടില്ല. 5000 കോടിയുടെ സ്വന്തം കരാർ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.എം.സി.സി പ്രതിനിധികൾ തന്നെ വന്ന് കാണുമോയെന്നും അദ്ദേഹം ചോദിച്ചു.

 'ഇ.​എം.​സി.​സി​ ​ക​രാ​ർ​ ​സം​ബ​ന്ധി​ച്ച​ ​ഫ​യ​ൽ​ ​പു​റ​ത്തു​ ​വി​ടാ​മോ​?"

​ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ.​എം.​സി.​സി​ ​യു​മാ​യി​ ​ഒ​പ്പു​വ​ച്ച​ ​ധാ​ര​ണാ​പ​ത്ര​ത്തി​ന്റെ​ ​ഫ​യ​ൽ​ ​പു​റ​ത്തു​ ​വി​ടാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​താ​ൻ​ ​വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ര​ണ്ട്ത​വ​ണ​ ​മ​ന്ത്രി​ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ ​ക​ണ്ട​ ​ശേ​ഷ​മാ​ണ് ​ഫ​യ​ൽ​ ​ഫി​ഷ​റീ​സ് ​സെ​ക്ര​ട്ട​റി​ ​ജ്യോ​തി​ലാ​ലി​ന് ​കൈ​മാ​റി​യ​തെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​ആ​രോ​പി​ച്ചു.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ ​വ​ഞ്ചി​ക്കാ​നും​ ​കേ​ര​ള​ത്തി​ന്റെ​ ​ക​ട​ൽ​ ​വി​ൽ​ക്കാ​നു​മാ​ണ് ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ക​ട​ലി​ന്റെ​ ​മ​ക്ക​ളു​ടെ​ ​വി​കാ​രം​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ്ര​തി​ഫ​ലി​ക്കും.​ ​പ്ര​തി​പ​ക്ഷം​ ​ഉ​ള്ള​തു​കൊ​ണ്ടാ​ണ് ​മു​ഖ്യ​മ​ന്ത്റി​യു​ടെ​ ​ഗൂ​ഢ​പ​ദ്ധ​തി​ക​ൾ​ ​പൊ​ളി​യു​ന്ന​ത്.​ ​ഇ.​എം.​സി.​സി​ ​വി​വാ​ദ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​ഒ​ളി​ച്ചു​ക​ളി​ ​തു​ട​രു​ക​യാ​ണ്.​ ​ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​നം​ ​സം​ബ​ന്ധി​ച്ച് ​വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട​ ​മ​ന്ത്രി​ ​ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ ​രാ​ജി​വ​യ്ക്ക​ണം.​ ​ക​രാ​റി​നെ​ക്കു​റി​ച്ച് ​ജു​ഡി​​​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണം.
സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ൽ​ 35​ ​ദി​വ​സ​ത്തോ​ളം​ ​സ​മ​രം​ ​ന​ട​ത്തി​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​മാ​യി​ ​സ​ർ​ക്കാ​ർ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​ ​വെ​റും​ ​പ്ര​ഹ​സ​ന​മാ​യി​രു​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​നി​ല​വി​ൽ​ ​വ​ന്ന​ ​ശേ​ഷം​ ​ഇ​ങ്ങ​നെ​യൊ​രു​ ​ച​ർ​ച്ച​ ​ന​ട​ത്തു​ന്ന​തി​ന് ​എ​ന്ത് ​പ്ര​സ​ക്തി​യെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​ചോ​ദി​​​ച്ചു.

 മ​ന്ത്രി​ ​ഫ​യ​ൽ​ ​കാ​ണു​ന്ന​തി​ൽ​ ​എ​ന്ത് തെ​റ്റെ​ന്ന്മേ​ഴ്സി​ക്കു​ട്ടി​ ​അ​മ്മ

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ഴ​ക്ക​ട​ൽ​ ​ട്രോ​ളിം​ഗു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ഉ​യ​ർ​ത്തു​ന്ന​ ​ആ​ക്ഷേ​പം​ ​തി​ക​ച്ചും​ ​ആ​സൂ​ത്രി​ത​മെ​ന്ന് ​വീ​ണ്ടും​ ​ആ​രോ​പി​ച്ച് ​മ​ന്ത്രി​ ​ജെ.​ ​മേ​ഴ്സി​ക്കു​ട്ടി​ ​അ​മ്മ.​ ​ഒ​രു​ ​ഫ​യ​ൽ​ ​മ​ന്ത്രി​ ​കാ​ണു​ന്ന​തി​ൽ​ ​എ​ന്താ​ണ് ​അ​സാ​ധാ​ര​ണ​ത്വ​മെ​ന്ന് ​ചോ​ദി​ച്ച​ ​മ​ന്ത്രി,​ ​അ​തി​ൽ​ ​എ​ന്ത് ​തീ​രു​മാ​ന​മെ​ടു​ത്തു​വെ​ന്ന​താ​ണ് ​പ്ര​ധാ​ന​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.
അ​മേ​രി​ക്ക​യി​ൽ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യെ​ന്ന​ ​പ്ര​ചാ​ര​വേ​ല​ ​തി​ക​ച്ചും​ ​അ​സം​ബ​ന്ധ​മാ​ണെ​ന്ന് ​വ്യ​ക്ത​മാ​യ​പ്പോ​ൾ,​ ​രേ​ഖ​ ​പു​റ​ത്തു​ ​വി​ടു​ന്നു​വെ​ന്നാ​യി.​ ​ഇ​വി​ടെ​ ​വ​ച്ച് ​നി​വേ​ദ​നം​ ​ന​ൽ​കി​യ​താ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ​ ​ഫ​യ​ൽ​ ​ക​ണ്ടു​വെ​ന്നാ​യി.​ ​ആ​രെ​ങ്കി​ലും​ ​നി​വേ​ദ​നം​ ​ന​ൽ​കി​യാ​ൻ​ ​കാ​ണാ​ൻ​ ​പാ​ടി​ല്ലേ​?​ ​ഫി​ഷ​റീ​സ് ​വ​കു​പ്പി​ന്റെ​ ​ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​നം​ ​സം​ബ​ന്ധി​ച്ച​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ണെ​ന്നി​രി​ക്കെ,​ ​ന​യ​ത്തി​ന് ​വി​രു​ദ്ധ​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ ​പ്ര​ശ്ന​മി​ല്ല.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​വെ​ല്ലു​വി​ളി​ ​താ​നേ​റ്റെ​ടു​ക്കു​ക​യാ​ണ്.​ ​ഫി​ഷ​റീ​സ് ​വ​കു​പ്പ് ​ഇ​ക്കാ​ര്യ​ത്തി​ലെ​ന്തെ​ങ്കി​ലും​ ​അ​നു​കൂ​ല​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ത്തു​വെ​ന്ന് ​തെ​ളി​യി​ക്കാ​മോ​?​ ​ഇ​ല്ലെ​ങ്കി​ൽ​ ​ഈ​ ​അ​ധ​മ​ ​പ്ര​ചാ​ര​വേ​ല​ ​ഹീ​ന​വും​ ​ത​രം​താ​ണ​തു​മാ​ണ്.​ ​ചി​ല​ ​കു​ത്ത​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​പി​ന്തു​ണ​യോ​ടെ​ ​ആ​ടി​നെ​ ​പ​ട്ടി​യാ​ക്കു​ന്ന​ ​പ​ണി​ ​അ​വ​സാ​നി​പ്പി​ക്ക​ണം.
2019​ലെ​ ​മ​ത്സ്യ​ ​ന​യ​ത്തി​ൽ​ ​പു​റം​ക​ട​ലി​ൽ​ ​ബ​ഹു​ദി​ന​ ​മ​ത്സ്യ​ബ​ന്ധ​നം​ ​ന​ട​ത്തു​ന്ന​ ​യാ​ന​ങ്ങ​ൾ​ക്ക് ​സം​ര​ക്ഷ​ണം​ ​ന​ൽ​കു​മെ​ന്ന് ​പ​റ​ഞ്ഞ​ത്,​ ​നി​ല​വി​ലെ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​യാ​ന​ങ്ങ​ളു​ടെ​ ​സം​ര​ക്ഷ​ണം​ ​മാ​ത്ര​മാ​ണ്.​ ​മ​ത്സ്യ​ ​ന​യ​ത്തി​ലെ​ 2.9​ ​എ​ന്ന​ ​ഖ​ണ്ഡി​ക​ ​നീ​ക്കം​ ​ചെ​യ്യ​ണ​മെ​ന്ന് ​ബോ​ട്ടു​ട​മ​ 33​ ​സം​ഘ​ട​ന​ക​ൾ​ക്കും​ ​ഷി​ബു​ ​ബേ​ബി​ജോ​ണി​നും​ ​അ​ഭി​പ്രാ​യ​മു​ണ്ടോ​യെ​ന്നാ​രാ​ഞ്ഞി​ട്ടും​ ​പ്ര​തി​ക​ര​ണ​മി​ല്ല.​ ​ഇ​ത്ത​രം​ ​ക​ള്ള​ക്ക​ളി​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​സ​മൂ​ഹ​ത്തെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണെ​ങ്കി​ൽ​ ​ന​ട​ക്കി​ല്ല.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​ല്ല​ ​ന​യ​ങ്ങ​ളു​ടെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ്.​ ​പി​ടി​ക്കു​ന്ന​ ​മ​ത്സ്യ​ത്തി​ന് ​ന്യാ​യ​വി​ല​യും​ ​മ​ത്സ്യ​ബ​ന്ധ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശ​വും​ ​മെ​ച്ച​പ്പെ​ട്ട​ ​ഭ​വ​ന​ ​സ​മു​ച്ച​യ​ങ്ങ​ളു​മ​ട​ക്കം​ ​നി​ര​വ​ധി​ ​പ​ദ്ധ​തി​ക​ളാ​ണ് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കി​യ​തെ​ന്നും​ ​മ​ന്ത്രി​ ​മേ​ഴ്സി​ക്കു​ട്ടി​ ​അ​മ്മ​ ​പ​റ​ഞ്ഞു.