മഹാലക്ഷ്മിയ്‌ക്കൊപ്പം ദിലീപും കാവ്യയും! താരപുത്രിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
Tuesday 02 March 2021 2:09 PM IST
ദിലീപ്- കാവ്യ ദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടിയെ എടുത്തുനിൽക്കുന്ന ദിലീപും, തൊട്ടുപിന്നിലായി കാവ്യ മാധവനുമുള്ള ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ താരപുത്രിയുടെ മുഖം കാണാൻ കഴിയുന്നില്ല.
പൃഥ്വിരാജിനെയും സുപ്രിയേയും പോലെതന്നെ വളരെ അപൂർവമായിട്ടാണ് ദിലീപും കാവ്യയും മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളു. കുട്ടിയുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്തുവിട്ടത്.
കാവ്യ മാധവൻ ഫാൻസ് ആണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മീനാക്ഷി എവിടെ പോയി?, മുഖം കാണിക്കാമോ? തുടങ്ങി ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്. അടുത്തിടെ നടനും സംവിധായകനുമായ നാദിർഷയുടെ മകളുടെ വിവാഹത്തിന് ദിലീപും, കാവ്യയും മീനാക്ഷിയുമൊക്കെ എത്തിയിരുന്നെങ്കിലും മഹാലക്ഷ്മി കൂടെ ഇല്ലായിരുന്നു.