നിദ്രാടനം ഒടിടി റിലീസിന്
Wednesday 03 March 2021 6:52 AM IST
മർവ്വാ വിഷ്വൽ മീഡിയായുടെ ബാനറിൽ പ്രൊഫ. എ. കൃഷ്‌ണകുമാർ നിർമ്മാണവും സജി വൈക്കം രചനയും സംവിധാനവും നിർവഹിക്കുന്ന നിദ്രാടനം മാർച്ച് 12ന് വൈകിട്ട് 5ന് ഒടിടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ജേതാവായ സുദേവനും അയാളുടെ ഗ്രാമജീവിത വഴികളും വികസന രാഷ്ട്രീയവും സ്ത്രീ ജീവിതവും ചർച്ച ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തിലും തമിഴുനാട്ടിലുമായി ചിത്രീകരിച്ച ചിത്രത്തിൽ പ്രൊഫ. എ. കൃഷ്ണകുമാർ, വിജയ് ആനന്ദ്, സോണിയ മൽഹാർ, മധു പട്ടത്താനം, ഭാമ അരുൺ, വൈഗ, ആഷ്‌ലി എന്നിവരാണ് താരങ്ങൾ. ഛായാഗ്രഹണം ഷിനൂബ് ടി. ചാക്കോ, ഗാനരചന പ്രഭാവർമ്മ, സജി വൈക്കം, സംഗീതം കിളിമാനൂർ രാമവർമ്മ.