തെലുങ്ക് ദൃശ്യം 2 അഞ്ചിന് ആരംഭിക്കും
Wednesday 03 March 2021 12:00 AM IST
ദൃശ്യ 2 തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം മാർച്ച് 5ന് ഹൈദരാബാദിൽ ആരംഭിക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിന്റെ റോളിൽ വെങ്കിടേഷ് നായകനായി എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കേരളത്തിലുമുണ്ടാവും. മീന തന്നെയാണ് തെലുങ്ക് പതിപ്പിലും നായിക. ആശശരത് അവതരിപ്പിച്ച പൊലീസ് ഒാഫീസറുടെ വേഷത്തിൽ നദിയ മൊയ്‌തു എത്തുന്നു. അതേസമയം രണ്ടാം ദൃശ്യം ഹിന്ദിയിലും റീമേക്കിന് ഒരുങ്ങുന്നു. അജയ് ദേവ്ഗണും തബുവുമാണ് പ്രധാന വേഷത്തിൽ. ഹിന്ദി ദൃശ്യത്തിന്റെ ഒന്നാം ഭാഗം നിർമ്മിച്ച കുമാർ മാങ്ങാത് ആണ് ഇപ്പോഴും അവകാശം നേടിയിരിക്കുന്നത്.നിശികാത്ത് കാമത്താണ് ഹിന്ദി ദൃശ്യത്തിന്റെ ഒന്നാം ഭാഗം സംവിധാനം ചെയ്തത്.അടുത്ത വർഷം തിയേറ്ററിൽ എത്തിക്കാനാണ് തീരുമാനം.