കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം: സ്ക്രീനിംഗ് കമ്മിറ്റിയിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും അം​ഗങ്ങൾ

Tuesday 02 March 2021 7:43 PM IST

ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനുളള സ്‌ക്രീനിംഗ് കമ്മിറ്റിയായി. എച്ച്.കെ. പാട്ടീലാണ് ഒൻപതംഗ കമ്മിറ്റിയുടെ ചെയർമാൻ. മുല്ലപ്പളളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും കമ്മിറ്റിയിലുണ്ട്.

ഡുഡ്ഡില്ല ശ്രീധർ ബാബു, പ്രനീതി ഷിൻഡെ, താരിഘ് അൻവർ, കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി സെക്രട്ടറിമാർ എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളാണ്. തമിഴ്നാട് സ്ക്രീനിംഗ് കമ്മിറ്റിയിൽ കൊടിക്കുന്നിൽ സുരേഷിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

കർണാടക മുൻമന്ത്രിയാണ് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എച്ച്.കെ. പാട്ടീൽ. അദ്ദേഹം സിദ്ധരാമയ്യ മന്ത്രിസഭയിലെ ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രിയായിരുന്നു.