മണ്ഡലങ്ങളിൽ നിന്ന് അഭിപ്രായം തേടി ബി.ജെ.പി : പട്ടികയിൽ സന്ദീപ് വാര്യരും നാഗേഷും അനീഷ് കുമാറും

Tuesday 02 March 2021 9:29 PM IST

  • സെൻ കുമാ‌ർ കൊടുങ്ങല്ലൂരിൽ ?

തൃശൂർ : ബി.ജെ.പി സ്ഥാനാർത്ഥികൾ ആരെല്ലാമാകണമെന്നത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം മണ്ഡലങ്ങളിൽ നിന്നും ജില്ലയിൽ നിന്നുമുള്ള മേഖല - സംസ്ഥാന - ദേശീയ നേതാക്കളിൽ നിന്നുമുള്ള അഭിപ്രായം എഴുതിവാങ്ങി. കോർ കമ്മിറ്റി അംഗങ്ങൾക്ക് 13 മണ്ഡലങ്ങളിലും ഓരോരുത്തരുടെ പേർ നൽകാനുള്ള അവസരം നൽകിയിരുന്നു. അതിന് ശേഷമാണ് മണ്ഡലങ്ങളിൽ നിന്നുള്ള അഭിപ്രായം തേടിയത്.

സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ, ബി. ഗോപാലകൃഷ്ണൻ എന്നിവരുടെ പേരുകൾ വിവിധ മണ്ഡലങ്ങളിൽ പറഞ്ഞിട്ടുണ്ട്. തൃശൂരിൽ എ. നാഗേഷ്, ബി. ഗോപാലകൃഷ്ണൻ, കെ.കെ അനീഷ് കുമാർ, രവികുമാർ ഉപ്പത്ത്, സന്ദീപ് വാര്യർ, സുരേന്ദ്രൻ ഐനിക്കുന്നത്ത്, എന്നിവരുടെ പേരുകളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അറിയുന്നു. ഒല്ലൂരിൽ സുരേന്ദ്രൻ ഐനിക്കുന്നത്ത്, അഡ്വ. കെ.ആർ ഹരി, ബിജോയ് തോമസ് എന്നിവരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നുള്ളവർ ആദ്യ പേരായി നൽകിയിട്ടുള്ളത് കഴിഞ്ഞ തവണ മത്സരിച്ച സന്തോഷ് ചേറാക്കുളത്തിന്റേതാണ്.

കൂടാതെ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ടയുടെ പേരുമുണ്ട്. ഷാജുമോൻ വട്ടേക്കാട് (നാട്ടിക), അഡ്വ. ബി. ഗോപാലകൃഷ്ണൻ, ടി.പി സെൻകുമാർ (കൊടുങ്ങല്ലൂർ), ഷാജുമോൻ വട്ടേക്കാട്, അഡ്വ. സുധീർ ബേബി, സജീവൻ പള്ളത്ത് (ചാലക്കുടി), എ. നാഗേഷ് (പുതുക്കാട്), അഡ്വ. ഉല്ലാസ് ബാബു, റിഷി പൽപ്പു (വടക്കാഞ്ചേരി), ബാലകൃഷ്ണൻ (ചേലക്കര), അഡ്വ. കെ.കെ. അനീഷ്‌കുമാർ, അനീഷ് ഇയ്യാൽ (കുന്നംകുളം), അഡ്വ. ഗോപാലകൃഷ്ണൻ, പി.എസ്. അനിൽ കുമാർ (കയ്പ്പമംഗലം), എ.എൻ രാധാകൃഷ്ണൻ( മണലൂർ), അഡ്വ. നിവേദിത, അനീഷ് ഇയ്യാൽ (ഗുരുവായൂർ) എന്നിങ്ങനെയാണ് പേരുകൾ പരാമർശിച്ചിരിക്കുന്നത്.

എന്നാൽ കഴിഞ്ഞ തവണ കൊടുങ്ങല്ലൂർ, ചാലക്കുടി, കയ്പ്പമംഗലം, ഒല്ലൂർ, നാട്ടിക മണ്ഡലങ്ങൾ ബി.ഡി.ജെ.എസാണ് മത്സരിച്ചിരുന്നത്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥികളെ കുറിച്ച് അന്തിമ തീരുമാനമാകൂ. ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, മേഖല പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, കാശിനാഥൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അഭിപ്രായസ്വരൂപണം.

സ​ന്തോ​ഷ്‌​ ​ചെ​റാ​ക്കു​ളം​ ഇരിങ്ങാലക്കുടയിൽ

ഇ​രി​ങ്ങാ​ല​ക്കു​ട​ ​:​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​സ​ന്തോ​ഷ് ​ചെ​റാ​ക്കു​ളം​ ​ത​ന്നെ​ ​മ​ത്സ​രി​ച്ചേ​ക്കും.​ ​ഇ​ന്ന​ലെ​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്നു​ള്ള​ ​പ​ഞ്ചാ​യ​ത്ത്,​ ​മു​നി​സി​പ്പാ​ലി​റ്റി​ ​പ്ര​സി​ഡ​ന്റു​മാ​ർ,​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ഭാ​ര​വാ​ഹി​ക​ൾ​ ​എ​ന്നി​വ​രി​ൽ​ ​നി​ന്ന് ​തേ​ടി​യ​ ​അ​ഭി​പ്രാ​യ​ത്തി​ൽ​ ​സ​ന്തോ​ഷി​ന്റെ​ ​പേ​രി​നാ​ണ് ​മു​ൻ​തൂ​ക്കം. ഒ​ന്ന​ര​ ​പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം​ 91​ ​ശാ​ഖ​ക​ളു​ള്ള​ ​എ​സ്.​എ​ൻ.​ഡി.​പി​ ​മു​കു​ന്ദ​പു​രം​ ​താ​ലൂ​ക്ക് ​യൂ​ണി​യ​ന്റെ​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​സ​ന്തോ​ഷ് ​ക​ഴി​ഞ്ഞ​ ​ത​വ​ണ​യാ​ണ് ​ആ​ദ്യ​മാ​യി​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ച്ച​ത്.​ ​ബി.​ജെ.​പി​ക്ക് 2011​ ​ൽ​ ​ന​ട​ന്ന​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വെ​റും​ 6,669​ ​മാ​ത്രം​ ​വോ​ട്ട് ​ഉ​ണ്ടാ​യി​രു​ന്ന​ത് ​സ​ന്തോ​ഷി​ലൂ​ടെ​ 30,420​ ​വോ​ട്ടാ​ക്കി​ ​മാ​റ്റാ​നാ​യി.​ ​ക​ഴി​ഞ്ഞ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​രി​ഞ്ഞാ​ല​ക്കു​ട​ ​മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​ ​മൂ​ന്ന് ​അം​ഗ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ബി.​ജെ.​പി​ക്ക് ​എ​ട്ടം​ഗ​ങ്ങ​ളാ​യി.​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ഏ​ഴ് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​സാ​ന്നി​ദ്ധ്യം​ ​ഉ​റ​പ്പി​ക്കു​ന്ന​തി​ലും​ ​സ​ന്തോ​ഷ്‌​ ​നി​ർ​ണ്ണാ​യ​ക​ ​പ​ങ്ക് ​വ​ഹി​ച്ചു.​ ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​ശ്രീ​നാ​രാ​യ​ണീ​യ​ ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യ​ ​അ​ദ്ദേ​ഹം​ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ ​വി​വി​ധ​ ​സാം​സ്‌​കാ​രി​ക​ ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ​ ​അ​മ​ര​ക്കാ​ര​നാ​ണ്. ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​കൂ​ടി​യാ​യ​ ​അ​ദ്ദേ​ഹം​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​കൂ​ട​ൽ​ ​മാ​ണി​ക്യം​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ക​ച്ചേ​രി​ ​വ​ള​പ്പ് ​വീ​ണ്ടു​ ​കി​ട്ടു​ന്ന​തി​നാ​യു​ള്ള​ ​ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭം,​ ​എ​സ്.​ ​എ​ൻ.​ ​ബി.​ ​എ​സ് ​സ​മാ​ജ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ധു​നി​ക​ ​രീ​തി​യി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ശ്മ​ശാ​ന​ത്തി​നാ​യു​ള്ള​ ​സ​മ​രം​ ​എ​ന്നി​വ​യു​ടെ​ ​അ​മ​ര​ക്കാ​ര​നാ​യി​രു​ന്നു.​ ​ര​ണ്ട് ​സ​മ​ര​ങ്ങ​ളും​ ​വി​ജ​യം​ ​ക​ണ്ടു​ ​എ​ന്ന​തും​ ​ശ്ര​ദ്ധേ​യ​മാ​ണ്.