അടിമാലി സർവ്വീസ് സഹകരണ ബാങ്കിന് അവാർഡ്

Wednesday 03 March 2021 2:50 AM IST

അടിമാലി.അടിമാലി സർവ്വീസ് സഹകരണ ബാങ്കിന് ജില്ലയിലെ മികച്ച സേവനത്തിനുള്ള അവാർഡ് ലഭിച്ചു. കൊവി ഡ് 19 പ്രതിസന്ധി ഘട്ടത്തിൽ സംഘങ്ങൾ നടത്തിയ മികച്ച സാമൂഹ്യ പ്രവർത്തനങ്ങളും,സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുള്ള വിവിധ സാമ്പത്തിക ഇടപെടലുകളും അവാർഡ് നിർണ്ണയത്തിന് പരിഗണിച്ചു.കാർഷിക കാർഷികാനുബന്ധ മേഖലയിലെ പ്രവർത്തനം, സുഭിക്ഷ കേരളം പദ്ധതിയുടെ നിർവ്വഹണം, ദുരിതാശ്വാസ സഹായങ്ങൾ, കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങൾ, കാർഷിക സംരംഭ മേഖലയിലെ വായ്പാ വിതരണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന, പ്രാഥമിക സംഘങ്ങളുടെ സ്വന്തം ഫണ്ടു പയോഗിച്ചുള്ള ബ്രേക്ക് ദ ചെയിൻ കാമ്പെയിനുകൾ തുടങ്ങി വിവിധ സേവനങ്ങളും, വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ നടത്തിയ സാമ്പത്തിക പ്രവർത്തനങ്ങളും പരിഗണിച്ചാണ് വിധി നിർണ്ണയം നടത്തിയത്.ലഭിച്ച അപേക്ഷകൾ കേരള ബാങ്കിന്റെ ബ്രാഞ്ച് തലത്തിലും, ജില്ലാ തലത്തിലും , റീജിയണൽ തലത്തിലും ,ഹെഡ് ഓഫീസ് തലത്തിലും വിലയിരുത്തിയാണ് അവാർഡ്.