അടിമാലിയിൽ പണിമുടക്ക് പൂർണ്ണം
Wednesday 03 March 2021 12:53 AM IST
അടിമാലി: ഇന്ധനവില വർധനവിനെതിരെ സംയുക്ത സമരസമതി ആഹ്വാനം ചെയ്ത മോട്ടോർ വാഹന പണിമുടക്ക് അടിമാലി മേഖലയിൽ പൂർണ്ണം. ഓട്ടോറിക്ഷകളും ഇതര ടാക്‌സി വാഹനങ്ങളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല.ചില ദീർഘ ദൂര കെഎസ്ആർടിസി സർവ്വീസുകൾ മുടക്കമില്ലാതെ നടന്നു. കടകമ്പോളങ്ങൾ കൂടി അടഞ്ഞ് കിടന്നതിനാൽ പണിമുടക്ക് ഹർത്താൽ പ്രതീതി ജനിപ്പിച്ചു. ഏതാനും ചില സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലയും തോട്ടം മേഖലയും നിശ്ചലമായിരുന്നു.സർക്കാർ ഓഫീസുകളിലും ഹാജർനില നന്നെകുറവായിരുന്നു.