ജീവഹാനിയുണ്ടായേക്കാം: മുംബയിലെ ഹ‌ർജികൾ ഹിമാചലിലേക്ക് മാറ്റണമെന്ന് കങ്കണ

Wednesday 03 March 2021 12:11 AM IST

ന്യൂഡൽഹി: മുംബയിൽ തുടരുന്നത് ജീവഹാനിയുണ്ടാക്കിയേക്കാമെന്നും അതിനാൽ തനിക്കെതിരെ മുംബയ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ ഹിമാചൽ പ്രദേശിലെ കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് നടി കങ്കണ റണൗട്ട് സുപ്രീംകോടതിയെ സമീപിച്ചു. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്കെതിരെ വിവാദ ട്വീറ്റുകൾ അടക്കം കങ്കണയ്ക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കുന്നുണ്ട്.