ഫ്രീ​ക്ക​ൻ​മാ​രെ​ ​വ​ല​യി​ലാ​ക്കി​ ​വാ​ഹ​ന​പ​രി​ശോ​ധന

Wednesday 03 March 2021 12:00 AM IST

അ​ടി​മാ​ലി: മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പി​ന്റെ​ ​സ്‌​പെ​ഷ്യ​ൽ​ ​ഡ്രൈ​വി​ന്റെ​ ​ഭാ​ഗ​മാ​യി​ ​അ​ടി​മാ​ലി​ ​മേ​ഖ​ല​യി​ൽ​ ​ന​ട​ത്തി​യ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ര​ണ്ട് ​ഫ്രീ​ക്ക​ൻ​ ​ബൈ​ക്കു​ക​ൾ​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തു.​ കാ​ത​ടി​പ്പി​ക്കു​ന്ന​ ​ശ​ബ്ദ​ത്തി​ൽ​ ​ചീ​റി​പ്പാ​ഞ്ഞ​ ​മോ​ഡി​ഫൈ​ ​ചെ​യ്ത​ ​ബൈ​ക്കു​ക​ളാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ഓ​രോ​ ​ബൈ​ക്കി​നും​ 5000​ ​രൂ​പ​ ​വീതം​ ​പി​ഴ​ ​അ​ട​പ്പി​ച്ചു.​ ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​പ​രി​ശോ​ധ​ന​യി​ൽ​ 12​ ​നും​ 18​ ​നും​ ​ഇ​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ ​കു​ട്ടി​ക​ൾ​ ​​ബൈക്കുമായി പി​ടി​യി​ലാ​യി.​ ​തു​ട​ർ​ന്ന് ​വാ​ഹ​ന​ങ്ങ​ൾ​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തു.​ ​മാ​താ​പി​താ​ക്ക​ളെ​ ​വി​ളി​ച്ചു​ ​വ​രു​ത്തി​ ​പ​തി​നാ​യി​രം​ ​രൂ​പ​ ​വീ​തം​ ​പി​ഴ​യ​ട​പ്പി​ച്ചു.​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യി​ൽ​ ​എം.​വി.​ഐ ​മാ​രാ​യ​ ​എ​ൽ​ദോ​ ​വ​ർ​ഗീ​സ്,​ ​മു​ജീ​ബ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.