കെ.​എം.​ ​ബ​ഷീ​റി​ന്റെ​ ​അ​പ​ക​ട​മ​ര​ണം: ദൃ​ശ്യ​ങ്ങ​ൾ​ ​മു​ഴു​വ​ൻ​ ​പ​ക​ർ​ത്തി

Wednesday 03 March 2021 12:00 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​കെ.​എം.​ ​ബ​ഷീ​ർ​ ​വാ​ഹ​ന​മി​ടി​ച്ച് ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ന്റെ​ ​സി.​സി​ ​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​കോ​ട​തി​യി​ൽ​ ​വ​ച്ച് ​പ​ക​ർ​ത്തി.​ ​കേ​സി​ലെ​ ​ര​ണ്ടാം​ ​പ്ര​തി​ ​വ​ഫ​ ​ന​ജീ​ബി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ത്.​ ​ശ്രീ​റാം​ ​വെ​ങ്കി​ട്ട​രാ​മ​നാ​ണ് ​ഒ​ന്നാം​ ​പ്ര​തി. ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 2​ ​മു​ത​ൽ​ ​വെെ​കി​ട്ട് 5.45​ ​വ​രെ​ ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ളാ​സ് ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​യി​ലാ​ണ് ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ത്.​ ​ര​ണ്ട് ​ഡി.​വി.​ആ​റു​ക​ളി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ര​ണ്ട് ​സി.​ഡി​ ​ക​ളി​ലാ​ണ് ​പൊ​ലീ​സ് ​ഹെെ​ടെ​ക് ​സെ​ല്ലി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​ക​ർ​ത്തി​യ​ത്.​ ​ദൃ​ശ്യ​ങ്ങ​ളു​ടെ​ ​പ​ക​ർ​പ്പ് ​അ​ടു​ത്ത​ ​ത​വ​ണ​ ​കേ​സ് ​പ​രി​ഗ​ണി​ക്കു​മ്പോ​ൾ​ ​കോ​ട​തി​ ​പ്ര​തി​ക​ൾ​ക്ക് ​കെെ​മാ​റി​യേ​ക്കും. അ​ട​ച്ചി​ട്ട​ ​കോ​ട​തി​ ​മു​റി​യി​ൽ​ ​മ​ജി​സ്ട്രേ​ട്ടി​നു​ ​പു​റ​മേ​ ​വ​ഫ,​ ​സ​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക,​ ​പ്ര​തി​ഭാ​ഗം​ ​അ​ഭി​ഭാ​ഷ​ക​ർ​ ​എ​ന്നി​വ​രാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​മാ​സം​ 24​ ​നാ​ണ് ​കോ​ട​തി​മു​റി​യി​ൽ​ ​വ​ച്ച് ​ഡി.​വി.​ആ​റി​ൽ​ ​നി​ന്ന് ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്താ​ൻ​ ​ആ​രം​ഭി​ച്ച​ത്.​ ​ര​ണ്ട് ​ഡി.​വി.​ആ​റു​ക​ളി​ൽ​ ​ഒ​ന്നി​ൽ​ ​നി​ന്ന് ​മാ​ത്ര​മാ​ണ് ​അ​ന്നു​ ​പ​ക​ർ​ത്തി​യ​ത്.​ ​ബാ​ക്കി​യു​ള​ള​ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ​ഇ​ന്ന​ലെ​ ​പ​ക​ർ​ത്തി​യ​ത്.​ ​വാ​ഹ​ന​ങ്ങ​ൾ​ ​വെ​ള​ള​യ​മ്പ​ലം​ ​-​മ്യൂ​സി​യം​ ​റോ​ഡി​ലൂ​ടെ​ ​ചീ​റി​പ്പാ​ഞ്ഞ് ​പോ​കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ​സി.​സി.​ടി.​വി​യി​ലു​ള​ള​ത്.​ 2019​ ​ഒാ​ഗ​സ്റ്റ് ​മൂ​ന്നി​ന് ​പു​ല​ർ​ച്ചെ​യാ​ണ് ​ബ​ഷീ​ർ​ ​കാ​റി​ടി​ച്ചു​ ​മ​രി​ച്ച​ത്.​ ​പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി​ ​ഉ​മ​ ​നൗ​ഷാ​ദ് ​ഹാ​ജ​രാ​യി.