സൈറ്റ് പണിമുടക്കി: വാക്‌സിൻ വിതരണം തടസപ്പെട്ടു

Wednesday 03 March 2021 12:43 AM IST

ആലപ്പുഴ : സൈറ്റ് പണിമുടക്കിയതോടെ, 60 പിന്നിട്ടവർക്കും 45നും 60നും ഇടയിലുള്ളവർക്കുമുള്ള കൊവിഡ് വാക്‌സിൻ വിതരണം താളംതെറ്റി. വാക്സിനേഷനായി സൈറ്റിൽ ഇന്നലെ തീയതി കിട്ടിയവർ നിർദേശിച്ച സ്ഥലത്തു എത്തിയപ്പോൾ അവിടെ ഇതു സംബന്ധിച്ച ഒരു അറിയിപ്പും ലഭിച്ചിട്ടില്ലായിരുന്നു. cowin.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ബന്ധപ്പെട്ട പി.എച്ച്.സികളിലും ആരോഗ്യവിഭാഗത്തിലും അപ്‌ഡേറ്റ് ചെയ്യാൻ പറ്റാതിരുന്നതാണ് വാക്സിനേഷൻ മുടങ്ങാൻ കാരണം. കൂടുതൽ പേർ രജിസ്റ്റർ ചെയ്യാനെത്തിയതോടെ സൈറ്റ് ഹാംഗായി. പുതുതായി രൂപകൽപ്പന ചെയ്തതായതിനാൽ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്