മുംതാസും സുബൈദയും റേഷൻ കടയിലേക്ക്!
Wednesday 03 March 2021 12:43 AM IST
ആലപ്പുഴ: വണ്ടാനത്തെ സ്വകാര്യ ലോഡ്ജിൽ രണ്ട് വർഷമായി വാടകയ്ക്ക് വിധവയായ സുബൈദാ ബീവിക്കും ഭർത്താവുപേക്ഷിച്ച മകൾ മുംതാസിനും ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ റേഷൻ കാർഡായി.
നെടുമങ്ങാട് സ്വദേശിയാണ് സുബൈദ.മുംതാസിന്റെ രണ്ടുമക്കൾ ആറാട്ടുപുഴയിലെ യത്തീംഖാനയിനാണ് താമസിക്കുന്നത്. ഇളയ മകൻ ലോഡ്ജിൽ ഒപ്പമുണ്ട്. റേഷൻ കാർഡില്ലാത്തതിന്റെ ബുദ്ധിമുട്ടറിഞ്ഞ പൊതു പ്രവർത്തകനായ നിസാർ വെള്ളാപ്പള്ളിയാണ് സപ്ളൈ ഓഫീസിൽ അപേക്ഷ നൽകിയത്. കേരള സ്റ്റേറ്റ് റിട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജീർ ലോഡ്ജിലെത്തി റേഷൻ കാർഡ് നൽകി. നിസാർ വെള്ളാപ്പള്ളി,റേഷൻ കട ഉടമകളായ ബിന്ദു രമേഷ്,സോണി ചെമ്പകം എന്നിവരും ഒപ്പമുണ്ടായിരുന്നു.