ഫ്രീയായി ഒരു ടൂർ പോയാലോ ? ചന്ദ്രനിലേക്ക് തനിക്കൊപ്പം പോകാൻ എട്ടുപേരുടെ ടിക്കറ്റും എടുത്ത് പാവം കോടീശ്വരൻ കാത്തിരിക്കുന്നു
അമ്പിളിയമ്മാവനെ അങ്ങോട്ട് പോയി കാണാൻ താത്പര്യമുണ്ടോ ? അതും അഞ്ച് പൈസ ചിലവില്ലാതെ. ആരും കൊതിക്കുന്ന ഒരു യാത്രയുടെ ടിക്കറ്റുമെടുത്ത് കാത്തിരിക്കുകയാണ് ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മീസാവ. എലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്സ് വിമാനത്തിൽ ചന്ദ്രനുചുറ്റും ഒരു യാത്രയ്ക്കായിട്ടാണ് ടിക്കറ്റുകൾ ആദ്യമേ യുസാകു മീസാവ കരസ്ഥമാക്കിയത്. ഇനി തനിക്കൊപ്പം യാത്ര ചെയ്യാനുള്ള ആളുകളെ കണ്ടെത്തുക എന്നതാണ് ഈ പാവം കോടീശ്വരന്റെ അടുത്ത ദൗത്യം. അതിനായി ഇദ്ദേഹത്തിന് സമയം ആവശ്യത്തിനുണ്ട്. കാരണം ചന്ദ്രനിലേക്കുളള യാത്ര തീരുമാനിച്ചിരിക്കുന്നത് 2023മാത്രമാണ്.
എല്ലാത്തരം പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും തനിക്കൊപ്പമുള്ള യാത്രയിൽ ഉണ്ടാവണമെന്നാണ് യുസാകു മീസാവ ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ചാന്ദ്രയാത്രയ്ക്ക് താത്പര്യമുണ്ടെങ്കിൽ മടിച്ച് നിൽക്കേണ്ടതില്ലെന്ന സന്ദേശവും അദ്ദേഹം നൽകുന്നുണ്ട്. ട്വിറ്ററിലൂടെയാണ് യാത്രയെ കുറിച്ചുള്ള ഈ വിവരങ്ങൾ കോടീശ്വരൻ പങ്കുവച്ചിരിക്കുന്നത്. യാത്രയുടെ ചിലവുകൾ എല്ലാം താൻ വഹിക്കുമെന്നും അതിനാൽ തീർത്തും സൗജന്യമായി പറക്കാമെന്നും അദ്ദേഹം ഉറപ്പുനൽകുന്നുണ്ട്. ഡിയർമൂൺ എന്നാണ് ചാന്ദ്രദൗത്യത്തിന് ഇട്ടിരിക്കുന്ന പേര്.
Watch this video to learn more about the selection process. It also contains a special message from @elonmusk #dearMoon ↓Check the full versionhttps://t.co/i3ucR6BB44 pic.twitter.com/B3d8g0JvvP
— Yusaku Maezawa (MZ) (@yousuckMZ) March 2, 2021