എന്നെ കൊണ്ട് ആനി പറയിച്ചതാണ്, ഇങ്ങനെ ഒരു ഉത്തരമല്ല അവർ പ്രതീക്ഷിച്ചത്
Wednesday 03 March 2021 5:14 PM IST
നാലുപതിറ്റാണ്ടോളമാകുന്നു ബൈജു സന്തോഷ് മലയാള സിനിമയുടെ ഭാഗമായിട്ട്. ബാലതാരം, സഹനടൻ, നായകൻ, വില്ലൻ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളിൽ ബൈജു തിളങ്ങി. സൂപ്പർ താരങ്ങളെന്നോ ന്യൂജനറേഷനെന്നോ വ്യത്യാസമില്ലാതെ മലയാള സിനിമയിൽ ഇന്നും സജീവ സാന്നിദ്ധ്യമാണ് അദ്ദേഹം.
അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമാ നടൻ ആയിരുന്നില്ലെങ്കിൽ എന്തായാനേ എന്ന ചോദ്യം നടി ആനി ചോദിച്ചിരുന്നു. അതിനുത്തരമായി ബൈജു നൽകിയ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ‌്തു. കൗമുദി ടിവിയുടെ അഭിമുഖത്തിൽ ആ സാഹചര്യം വെളിപ്പെടുത്തുകയാണ് താരം.