'നാസി ഭരണകൂടം വേട്ട തുടരുന്നു': കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി യാദവ്

Thursday 04 March 2021 12:28 AM IST

പാട്ന: ബോളിവുഡ്​ സംവിധായകൻ അനുരാഗ്​ കശ്യപിന്റെയും നടി തപ്​സി പന്നുവിന്റെയും വീടുകളിൽ ആദായനികുതി വകുപ്പ്​ പരിശോധന നടത്തിയതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്.

'ആദ്യം അവർ രാഷ്ട്രീയ എതിരാളികളുടെ പ്രതിച്ഛായ തകർക്കാൻ ആദായനികുതി വകുപ്പിനെയും സി.ബി.ഐയേയും എൻഫോഴ്സ്‌മെന്റിനെയും ഉപയോഗിച്ച് റെയ്ഡുകൾ നടത്തി. സത്യം പറയുന്നതിന്റെ പേരിൽ നാസി ഭരണകൂടം ഇപ്പോൾ സാമൂഹിക പ്രവർത്തകരെയും ജേണലിസ്റ്റുകളെയും കലാകാരന്മാരെയും വേട്ടയാടുകയാണ്. ഇത് പ്രതിഷേധാർഹമാണ്.' -തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.