റെഡ് റിവർ പൂർത്തിയായി

Thursday 04 March 2021 12:09 PM IST

സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ്. ആർ നിർമ്മാണവും അശോക് ആർ.നാഥ് സംവിധാനവും നിർവ്വഹിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന റെഡ്‌ റിവർ പൂർത്തിയായി. പെരുമാറ്റത്തിൽ വ്യത്യസ്തതകളുള്ള ബാലുവിന്റെ കാഴ്ചകളാണ്
'റെഡ് റിവർ' ചിത്രത്തിലുള്ളത്. തിന്മയുടെ വിജയത്തിന് ചരിത്രത്തിലുടനീളം നിരവധി ഉദാഹരണങ്ങൾ കാണാനാകും. ഇന്നും അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം ഈ കഥയിൽ പറഞ്ഞുവയ്ക്കുന്നു. ശാന്തമായ ഗ്രാമത്തിന്റെ താളത്തിനൊപ്പം നീങ്ങുന്ന ബാലുവിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങൾ സംഭവിക്കുന്നു. അപ്പോൾ ഗ്രാമത്തിനുപോലും ക്രൂരതയുടെ മുഖം കൈവരുന്നു. നിസഹായനായ ബാലുവിന്റെ അവസ്ഥയ്ക്ക് പുതിയ ഭാഷ്യം സൃഷ്ടിക്കപ്പെടുന്നു. ലളിതമായ അവതരണത്തിലൂടെ നിരവധി ഗൗരവകരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് റെഡ് റിവർ. വിഷ്ണു ഉണ്ണികൃഷ്ണൻ, സുധീർ കരമന, കൈലാഷ്, ജയശ്രീ ശിവദാസ്, പ്രിയാമേനോൻ, ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീൻ, സതീഷ്‌മേനോൻ, സുബാഷ്
മേനോൻ, മധുബാലൻ, റോജിൻ തോമസ്, വിജി കൊല്ലം എന്നിവരഭിനയിക്കുന്നു. സുനിൽപ്രേം.എൽ.എസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം പോൾ വൈക്ലിഫ് തയ്യാറാക്കിയിരിക്കുന്നു. ലൈൻ പ്രൊഡ്യൂസേഴ്സ്: ജോർജ് തോമസ്, മഹേഷ് കുമാർ, സഞ്ജിത്.കെ, ആൻസേ ആനന്ദ്. ഗാനരചന: പ്രകാശൻ കല്യാണി, സംഗീതം: സുധേന്ദുരാജ്, എഡിറ്റിംഗ്: വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, പശ്ചാത്തല സംഗീതം: സിജു ഹസ്രത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ്.എം. സുന്ദരം, കല: അജിത്ത് കൃഷ്ണ, സ്റ്റുഡിയോ: ചിത്രാഞ്ജലി, മാർക്കറ്റിംഗ്: രാജേഷ് രാമചന്ദ്രൻ (ശ്രീമൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ്), സ്റ്റിൽസ്: യൂനസ് കുണ്ടായി, പി.ആർ.ഒ: അജയ് തുണ്ടത്തിൽ. കൊല്ലം ജില്ലയിലെ മൺറോതുരുത്ത്, ചിറ്റുമല, കല്ലട എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പി.ആർ.ഒ: അജയ്‌തുണ്ടത്തിൽ.