പരിശ്രമത്തിന്റെ പേരാണ് തപ്സി
തിരക്കഥ ആകർഷിച്ചാൽ ഭാഷാഭേദമില്ലാതെ സിനിമയുടെ ഭാഗമാകുമെന്ന് തപ്സി പന്നു
ബോളിവുഡിലെ താര സിംഹാസനത്തിലാണ് ഇപ്പോൾ തപ്‌സി പന്നു . കഠിനപരിശ്രമവും ആത്മവിശ്വാസവും നൽകിയ പിൻബലമാണ് ഇപ്പോഴത്തെ തപ്സി പന്നുവിനെ രൂപപ്പെടുത്തിയത്. അഭിനയത്തിന്റെ യും സൗന്ദര്യത്തിന്റെയും കാര്യത്തിൽ മാത്രമല്ല, കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധ പുലത്തുന്ന അഭിനേത്രി. ദക്ഷിണേന്ത്യൻ സിനിമയിൽ ചെറിയ വേഷങ്ങളിൽ തുടങ്ങിയ തപ് സി പന്നുവിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത് പിങ്കിലെ മീനൽ അറോറ എന്ന കഥാപാത്രമാണ്. ശേഷം തപ്‌സിയ്ക്ക് പിൻതിരിഞ്ഞു നോക്കേണ്ടി വന്നില്ല.കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ വ്യത്യസ്ത പുലർത്തുന്നതിനാൽ താരത്തിന്റെ സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുന്നു.
മൻമർസിയസത്തിനു ശേഷം അനുരാഗ് കശ്യപും തപ്‌സി പന്നുവും ഒന്നിക്കുന്ന ദോ ബാരയെ ഉറ്റുനോക്കുകയാണ് ബോളിവുഡ്. ഏറെ പുതുമ പലർത്തുന്നതാണ് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ . തപ്‌സി തന്റെ വീട്ടിലേക്ക് എത്തുന്നിടത്താണ് ടീസർ ആരംഭിക്കുന്നത്. തുടർന്ന് അനുരാഗ് കശ്യപ് തപ്‌സിയോടൊപ്പം സംവദിക്കുന്നു. ടീസറിലൂടെ ചിത്രം ഒരു ടൈം ട്രാവൽ ആണെന്ന സൂചന നൽകുന്നു. ചിത്രികരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ഈ വർഷം ബോളിവുഡിൽ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം എന്ന് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നു.ലൂപ്പ് ലപേടെ എന്ന കോമഡി ത്രില്ലറിലാണ് തപ്‌സി ഇപ്പോൾ അഭിനയിക്കുന്നത് . ആകാശ് ഭാട്ടിയയാണ് സംവിധാനം . 1998ൽ റിലീസ് ചെയ്ത ജെർമൻ സിനിമ റൺ ലോല റണ്ണിന്റെ ഹിന്ദി റീമേക്കാണ് ലൂപ്പ് ലപേടെ.തിരക്കഥയാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകർഷിപ്പിച്ചതെന്ന് തപ്‌സി പറഞ്ഞു. തിരക്കഥ ആകർഷിച്ചാൽ ഭാഷാഭേദമില്ലാതെ അഭിനയിക്കുന്നതാണ് തപ്സിയുടെ രീതി. സാവി എന്ന കഥാപാത്രമായാണ് തപ്‌സി അഭിനയിക്കുന്നത്. തപ്സിക്കൊപ്പം താഹിർ രാജും ചിത്രത്തിൽ പ്രധാന കഥാപാത്രമായി വേഷമിടുന്നു.ഗുജറാത്തിലെ ഗ്രാമങ്ങളിൽ പൊടിപാറുന്ന വേഗത്തിൽ ഓടുന്ന രശ്മി എന്ന പെൺകുട്ടിയായി തപ്സി വേഷമിടുന്ന രശ്മി റോക്കറ്റ് ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. തന്റെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തുന്ന തപ്സി രശ്മി റോക്കറ്റിന് വേണ്ടിയുള്ള കഠിന പരീശിലനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു.'കാർവാൻ' എന്ന ചിത്രത്തിന് ശേഷം ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രമാണ് രശ്മി റോക്കറ്റ് . തപ്‌സിയുടേതായി ഉടൻ തിയേറ്ററിൽ എത്തുന്നത് ഈ സ്‌പോർട്‌സ് ഡ്രാമയായിരിക്കും.വിനിൽ മാത്യു സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ഹസീൻ ദിൽറുബയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. തപ്‌സിക്കൊപ്പം വിക്രം മാസേയും ഹർഷവർദ്ധൻ റെനെയും പ്രധാനവേഷത്തിൽ എത്തുന്നു.നേരത്തേ റീലിസിനൊരുങ്ങിയ ചിത്രം കോവിഡിനെ തുടർന്ന് മാറ്റിവയ്ക്കുകയിരുന്നു. ഇപ്പോൾ ഒ ടി ടി റിലീസായാണ് എത്തുന്നത്.