അ​ല്ലു​വി​ന്റെ​ ​ജ​ന്മ​ദി​ന​ത്തിൽ പു​ഷ്പ​യു​ടെ​ ​ടീ​സർ

Friday 05 March 2021 6:38 AM IST

ആ​രാ​ധ​ക​രും​ ​പ്രേ​ക്ഷ​ക​രും​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​പു​ഷ്പ​യു​ടെ​ ​ത​മി​ഴ്‌​നാ​ട് ​ഷെ​ഡ്യൂ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​തെ​ലു​ങ്കി​ലെ​ ​യു​വ​ ​സൂ​പ്പ​ർ​ ​താ​രം​ ​അ​ല്ലു​ ​അ​ർ​ജ്ജു​ൻ​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​തി​രി​ച്ചെ​ത്തി.​ ​സം​വി​ധാ​യ​ക​ൻ​ ​സു​കു​മാ​റി​നോ​ട്എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​ചി​ത്ര​ത്തി​ന്റെ​ ​ടീ​സ​ർ​ ​ത​യ്യാ​റാ​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ​താ​രം.
ഏ​പ്രി​ൽ​ 8​ന് ​ത​ന്റെ​ ​ജ​ന്മ​ദി​ന​ത്തി​ൽ​ ​ആ​രാ​ധ​ക​ർ​ക്കു​ള്ള​ ​സ​മ്മാ​ന​മാ​യി​ ​ടീ​സ​ർ​ ​പു​റ​ത്തി​റ​ക്ക​ണ​മെ​ന്നാ​ണ് ​അ​ല്ലു​വി​ന്റെ​ ​മോ​ഹം.​ ​ക​ഴി​ഞ്ഞ​ ​ജ​ന്മ​ദി​ന​ത്തി​ലാ​ണ് ​പു​ഷ്‌​പ​യു​ടെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​റി​ലീ​സാ​യ​ത്.അ​ല്ലു​അ​ർ​ജു​ന്റെ​ ​ഒ​ടു​വി​ലി​റ​ങ്ങി​യ​ ​ചി​ത്ര​മാ​യ​ ​അ​ല​ ​വൈ​കു​ണ്ഠ​പു​ര​മു​ലോ​ ​(​അ​ങ്ങ് ​വൈ​കു​ണ്ഠ​പു​ര​ത്ത്)​ ​റി​ലീ​സി​ന് ​ആ​റ് ​മാ​സ​ത്തി​ന് ​മു​ൻ​പേ​ ​ടീ​സ​റും​ ​മൂ​ന്ന് ​മാ​സം​ ​മു​ൻ​പ് ​പാ​ട്ടു​ക​ളും​ ​റി​ലീ​സ് ​ചെ​യ്തി​രു​ന്നു.​ ​അ​തേ​ ​ത​ന്ത്രം​ ​ത​ന്നെ​ ​ആ​വ​ർ​ത്തി​ക്കാ​നാ​ണ് ​അ​ല്ലു​ ​ക്യാ​മ്പി​ന്റെ​ ​തീ​രു​മാ​ന​മ​ത്രെ. ​മൈ​ത്രി​ ​മൂ​വീ​ ​മേ​ക്കേ​ഴ്സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ഗ​സ്റ്റ് 13​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​ര​ശ്‌​മി​ക​ ​മ​ന്ദാ​ന​യാ​ണ് ​നാ​യി​ക.