പ്രതിപക്ഷത്തിന് എല്ലാം നശിക്കട്ടെയെന്ന ചിന്ത, കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി ജെ പിയിലേക്ക് പോകുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ബി.ജെ.പിയും കോൺഗ്രസും ഇടതുപക്ഷ ജനാധിപത്യ മുന്നണി തകര്‍ന്നു കാണാനാണ് ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടി കേരളത്തെ തന്നെ തകര്‍ക്കുകയെന്ന മാനസികാവസ്ഥയിലേക്ക് അവര്‍ എത്തിയെന്നും മുഖ്യമന്ത്രി പിണറായിവിജയൻ ആരോപിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കട കാലിയാക്കല്‍ വില്പന നടത്തുന്ന നേതാവാണ് രമേശ് ചെന്നിത്തലയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷം വിവാദത്തിന്‍റെ വ്യാപാരികളാണ്.
എല്ലാം നശിക്കട്ടെയെന്ന ചിന്തയാണ് പ്രതിപക്ഷത്തിന്. മുമ്പ് ജനകീയാസുത്രണം തകര്‍ത്തവരാണ് അവര്‍. ഇപ്പോള്‍ കിഫ്ബിയുടെ ആരാച്ചാരാകാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്നും പിണറായി വിജയൻ പറഞ്ഞു
കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോവുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇടതുപക്ഷത്തിന്‍റെ ഭരണതുടര്‍ച്ചയുണ്ടായാല്‍ യു.ഡി.എഫ് തകരും. യു.ഡി.എഫ് തകര്‍ന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ബി.ജെ.പിയിലെത്തുമെന്ന പ്രചാരണം ജമാഅത്ത് ഇസ്ലാമിയും മുസ്ലിം ലീഗും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടത്തുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് തോറ്റാലല്ല, ജയിച്ചാലാണ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് േപാവുകയെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങളെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ വിളക്ക് പിടിച്ചത് ആരായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറവി രോഗം വന്നിട്ടില്ലെന്നാണ് വിചാരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വികസനത്തിന് എന്തെല്ലാം തടസമുണ്ടാക്കാമോ അതെല്ലാം പ്രതിപക്ഷ നേതാവിന്‍റെറ പാര്‍ട്ടി കിഫ്ബിയുടെ കാര്യത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, കിഫ്ബി പദ്ധതി സ്വന്തം മണ്ഡലത്തില്‍ വേെണ്ടന്ന് ഒരിക്കല്‍ പോലും പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല.
സ്വര്‍ണക്കടത്ത് കേസിന്‍റെ സമയത്ത് എന്തെല്ലാം ആരോപണങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍, സര്‍ക്കാപരുമായി ബന്ധപ്പെട്ട ഒരാളെ പോലും സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച റെക്കോഡ് പ്രതിപക്ഷ നേതാവിനാണെന്നും അദ്ദേഹം പറഞ്ഞു.