പ്രണയം: മകളുടെ തലയറുത്തെടുത്ത് അച്ഛൻ

Friday 05 March 2021 1:20 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ പതിനേഴുകാരിയായ മകളുടെ തലയറുത്ത് അച്ഛൻ. ബുധനാഴ്ചയാണ് സംഭവം. ലക്‌നൗവിൽനിന്ന് 200 കിലോ മീറ്റർ അകലെ പണ്ഡേതര ഗ്രാമത്തിലെ സർവേഷ് കുമാർ എന്നയാൾ മകളുടെ തലയുമായി റോഡിലൂടെ നടക്കുന്നത് കണ്ടവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ ഒരുമടിയുമില്ലാതെ ഇയാൾ കുറ്റം സമ്മതിച്ചു.

മകളുടെ പ്രണയബന്ധത്തിലുള്ള നീരസമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സർവേഷ് പറഞ്ഞു. വീട്ടിൽ ആളില്ലാത്ത നേരത്ത് മൂർച്ചയുള്ള ആയുധംകൊണ്ട് തലവെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.