ബി.ജെ.പിയുടെ സ്ഥാനാർത്ഥി ചർച്ചകളും ഓൺലൈനിൽ
തിരുവനന്തപുരം: പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയ്ക്കിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഓൺലൈനിലായി. മേയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ. അതനുസരിച്ചായിരുന്നു വിജയ് യാത്ര നിശ്ചയിച്ചത്. ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ് നിശ്ചയിച്ചതോടെ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്രി ഓൺലൈനിലൂടെ ചേർന്ന് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയാണ്.ഘടക കക്ഷികളുമായുള്ള ചർച്ച നടത്തുന്നത് മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസും ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറുമാണ്.
7ന് വിജയ് യാത്രയുടെ സമാപന സമ്മേളനത്തിനെത്തുന്ന അമിത് ഷായും പാർട്ടി നേതാക്കളുമായും ചർച്ച നടത്തും.
പത്താം തീയതിക്കുള്ളിൽ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക തയ്യാറാക്കുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
ഹൈടെക് പ്രചാരണം
തിരഞ്ഞെടുപ്പിന് ഹൈടെക് പ്രചാരണം നടത്തുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ബി.ജെ.പി 18,000 വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങിയെന്ന് ബി.ജെ.പി സോഷ്യൽ മീഡിയാ കൺവീനർ ജയകൃഷ്ണൻ പറഞ്ഞു.