ആംബുലൻസിൽ പീഡനം, കുറ്റം നിഷേധിച്ച് പ്രതി നൗഫൽ
പത്തനംതിട്ട: ആംബുലൻസിൽ കൊവിഡ് ബാധിത പീഡിപ്പിക്കപ്പെട്ട കേസിൽ കുറ്റം നിഷേധിച്ച് പ്രതി നൗഫൽ. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റപത്രം വായിച്ചുകേൾപ്പിച്ച വേളയിലാണ് താൻ നിരപരാധിയാണെന്ന് പ്രതി പ്രതീകരിച്ചത്. 540 പേജുകളുളളതായിരുന്നു കുറ്റപത്രം. ലൈംഗിക പീഡനം, തട്ടിക്കൊണ്ട് പോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ, തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയുളളതാണ് കുറ്റപത്രം. പീഡനം നടത്തിയ ശേഷം പ്രതി പെൺകുട്ടിയോട് മാപ്പ് ചോദിക്കുന്നതായുളള ശബ്ദരേഖ, ആംബുലൻസിന്റെ ജി.പി.എസ്. രേഖകൾ, മൊബൈൽ ഫോൺ ടവർ ലോക്കേഷൻ എന്നിവയും കേസിലെ തെളിവുകളാണ്. കേസിൽ വിചാരണ തുടങ്ങുന്നതിനുളള തീയതി കോടതി ഏഴിന് നിശ്ചയിച്ചേക്കും. 2020 സെ്ര്രപംബർ അഞ്ചിനു രാത്രിയാണ് കുറ്റകൃത്യംനടന്നത്.