190 പേർക്ക് കൊവിഡ്

Friday 05 March 2021 2:49 AM IST

തിരുവനന്തപുരം : ജില്ലയിൽ ഇന്നലെ 190 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 124 പേർ സമ്പർക്കരോഗികളാണ്‌. 298 പേർ രോഗമുക്തരായി. നിലവിൽ 2,764 പേരാണ് ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളെത്തുടർന്നു 1,297 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ആകെ 20,357 പേർ വീടുകളിലും 48 പേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലാണ്. ഇന്നലെ വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,837 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.