ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി
Saturday 06 March 2021 7:31 AM IST
ചേർപ്പ്: ഇരിങ്ങാലക്കുട സ്വദേശിക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മാപ്രാണം ഊരത്ത് വീട്ടിൽ ധന്യ ബാലനെതിരെ ചേർപ്പ് പൊലീസിലും സമാനമായ കേസ് രജിസ്റ്റർ ചെയ്തു. പാലക്കൽ കോഴിമഠത്തിൽ വീട്ടിൽ രാഘുൽനാഥിൽ(30) നിന്ന് 8.86 ലക്ഷം രൂപ കാനഡയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി വാങ്ങിയതിലാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പത് തവണയായിട്ടാണ് ധന്യ ബാലന് പണം നൽകിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മദ്ധ്യവയസ്കനായ ഒരു ഇൻഷ്വറൻസ് ഏജന്റിന്റെ നഗ്‌ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് പണം തട്ടിപ്പ് നടത്താൻ ശ്രമിക്കവെ പരാതിയുടെ അടിസ്ഥാനത്തിൽ ധന്യ ബാലനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജില്ലയിൽ നിരവധി കേസുകൾ നിലവിലുണ്ട്. ചേർപ്പ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.